എന്റെ സ്വന്തം .......... ന്,
എനിക്ക് നീ ആരാണ്...??? ഒരായിരംപ്രാവശ്യമെങ്കിലും ഞാന്‍ എന്നോട് ചോദിച്ച ചോദ്യം... ഒരു വാക്കില്‍ ഒരു ഉത്തരം എനിക്ക് അസാധ്യമാണ്. എന്റെ കൂട്ടുകാരന്‍? ഇല്ല; അതു മതിയാകില്ല. അനേകരില്‍ ഒരാള്‍ അല്ല നീ. മറ്റൊരാള്‍ക്കും നീ ആകാന്‍ കഴിയില്ല... നിനക്ക് പകരം നില്‍ക്കാന്‍ എന്നല്ല, നിന്റെ അസാന്നിധ്യത്തില്‍ ഒരു ആശ്വാസമാകാന്‍ കൂടി മറ്റൊരാള്‍ക്കും കഴിയുന്നില്ലെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല.
നരച്ചു മരവിച്ച ഒരു മനസ്സുമായി ഞാന്‍ ഇവിടെ എത്തുമ്പോള്‍ എനിക്കായ് ഒരു വസന്തം കാത്തിരിക്കുന്നുവെന്ന് ഒരിക്കലും ഞാന്‍ പ്രതീക്ഷിച്ചില്ല.ചിറകില്‍ അനേകം വര്‍ണ്ണങ്ങള്‍ പേറുന്ന ഒരു ചിത്രശലഭത്തെപ്പോലെ സ്വപ്നങ്ങളുടെ ലോകത്തേക്ക് പറന്നുയരാന്‍ നീ എന്നില്‍ എന്ത് ഇന്ദ്രജാലമാണ് ചെയ്തത്. ഒന്നും എനിക്കറിയില്ല. അറിയുന്നതൊന്നു മാത്രം... നീ എനിക്കെല്ലാമാണ്, എല്ലാമെല്ലാം...എന്റെ മനസ്സിലെ സ്വപ്നങ്ങളും പ്രതീക്ഷകളും നിന്നെ കുറിച്ചു മാത്രം। നീ ഇല്ലാതെ എനിക്കൊന്നും ഇല്ല.നീ ഇല്ലെങ്കില്‍ എന്റെ ലോകം ശൂന്യമാണ്.എനിക്കു പൂര്‍ണ്ണത നിന്നില്‍ മാത്രം। നടന്നുവന്ന വഴികളില്‍ എന്നും ഞാന്‍ ഏകയായിരുന്നു. ഞാന്‍ കാത്തിരിക്കുകയായിരുന്നു... ഒരു കൂട്ടിനായ്.നൊമ്പരങ്ങളുടെ കാലം കഴിഞ്ഞെന്നു ഞാന്‍ വിശ്വസിച്ചോട്ടെ? കാത്തിരുന്ന പ്രണയകാലം... പ്രണയപൂക്കള്‍ വിരിയുന്ന വസന്തകാലം ഇതല്ലേ? ഉറക്കം മരിക്കാത്ത രാത്രികളില്‍ സ്വപ്നങ്ങള്‍ കുളിര്‍മഴയായ് പെയ്തിറങ്ങട്ടെ॥മഴവില്ലു വിരിയുന്ന താഴ്വാരങ്ങളും പ്രണയമൊഴുകുന്ന നീലത്തടാകങ്ങളും കടന്ന് നമുക്ക് മാലാഖമാരുടെയും നക്ഷത്രങ്ങളുടെയും നാട്ടിലെത്താം. മാലാഖമാരെ സാക്ഷിയാക്കി അവിടെ വെച്ച് നമുക്കൊന്നാകാം; സ്നേഹത്തിന്റെ പ്രകാശം പൊഴിക്കുന്ന രണ്ടു നക്ഷത്രങ്ങളായ് നീണ്ട യുഗങ്ങള്‍ പിന്നിടാം...
നിനക്കായ് മനസ്സില്‍ എഴുതിക്കൂട്ടിയ എന്റെ പ്രണയം...പെയ്തൊഴിഞ്ഞ നൊമ്പരങ്ങള്‍ സാക്ഷിയായി നിനക്കു തന്നെ സമര്‍പ്പിക്കുന്നു.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിന്റെ മാത്രം...



16 അഭിപ്രായ(ങ്ങള്‍):
കൊള്ളാം കേട്ടോ പ്രണയലേഖനം.
ധനുമാസനിലാവിലെ കുളിരേറ്റിരിക്കുന്നപോലെ.
ബൂലോകത്തെ എല്ലാ തരുണീമണികളും പ്രണയത്തെക്കുറിച്ചിങ്ങനെ വാചാലരായിരുന്നെങ്കില്‍!!
"മാലാഖമാരെ സാക്ഷിയാക്കി അവിടെ വെച്ച് നമുക്കൊന്നാകാം."
മലാഖമാരിങ്ങിറങ്ങിവരില്ലേ? വന്നില്ലെങ്കില്‍ ഭൂമിയിലെ ഒന്നാന്തരം ജിന്നുകളുണ്‍ടല്ലോ.?
"പ്രണയമൊഴുകുന്ന നീലത്തടാകങ്ങളും"-
തടാകം ഒഴുകില്ലെന്നു തോന്നുന്നു.
ക്രിസ്മസ് നവവത്സരാശംസകള്‍.
ബുദ്ധിയിന്‍ മേല്‍ ഭാവന നേടുന്ന ജയം ആണ് പ്രേമം എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്.
വരികള്‍ നന്നായി... പക്ഷെ കുറച്ച് കൂടി അച്ചടക്കം ഉണ്ടായിരുന്നെങ്കില്‍ ഇതിലും മനോഹരമാകുമായിരുന്നു.
പറ്റുമെങ്കില്‍ ടി. പദ്മനാഭന്റെ "ഗൗരി" വായിക്കുക.
ചിറകില്‍ അനേകം വര്‍ണ്ണങ്ങള്‍ പേറുന്ന ഒരു ചിത്രശലഭത്തെപ്പോലെ......
ആദ്യമായിട്ടാണ്‍ ഈ ബ്ലോഗ് കാണുന്നത്
പ്രണയ ലേഖനം ഇഷ്ടപ്പെട്ടു..
ക്രിസ്തുമസ്സിന്റെ ഈ കുളിരുള്ള നാളുകളില്‍ ഒരു നല്ല പ്രണയലേഖനം വായിച്ച സുഖം!
ശാരൂ... ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!
:)
കാവലാന്‍,ദീപു, കുഞ്ഞായി, ശ്രീ... എല്ലാവര്‍ക്കും നന്ദി. ഇനി ഉള്ള സത്യം പറയാം.. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കുറച്ചു വൈന്‍ കഴിച്ചു. ആ ലഹരിയാണ് ഈ പോസ്റ്റ്. ലഹരിയും ഏകാന്തതയും ഒന്നിച്ചപ്പോള്‍ പ്രണയം ശക്തമായി. എനിക്കു തന്നെ അച്ചടക്കം ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ എന്റെ എഴുത്തിനുണ്ടാകാന്‍???? ഇന്നു രാവിലെ വന്നു delete ചെയ്യണം എന്നു കരുതിയതാണ്. അപ്പോഴാണ് comments കണ്ടത്. എന്തായാലും ഇനി അതു വേണ്ട. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.....!!!!
ശാരൂ,
നല്ല പ്രണയലേഖനം....
പുതുവത്സരാശംസകള്‍.....
pranayam niranja akshrangal..
nice
ഡിലിറ്റ് ചെയ്യുകയോ ?
എന്തിന്. ഇനിയും എഴുതൂ.
ദീപുവിനെപ്പൊലുള്ളവര്‍ നല്ല നല്ല സജഷന്‍സ് തരും . അതെല്ലാം പ്രായോഗികമാക്കിയാല്‍ അടുത്ത പ്രണയലേഖനം കൂടുതല്‍ നന്നാകും . അവസാനം ആ നല്ല പ്രണയലേഖനം ''അവന് '' കൊടുക്കാമല്ലോ ?!
കൂടുതല്‍ സ്വപ്നങ്ങള്‍ കാണൂ. ഇനിയും എഴുതൂ.
ക്രിസ്തുമസ്, പുതുവല്‍സരാശംസകള്‍.
കൊള്ളാലോ മാഷേ...
ഈ ചിത്രങ്ങള്‍ എവിടന്ന് കിട്ടുന്നു...?
പുതുവത്സരാശംസകള്‍!!
പ്രണയലേഖനം കൊള്ളാം
ആശംസകള്‍
പ്രിയ, അഹം, നിരക്ഷരന്‍.... നന്ദി :)
ഇങ്ങിനെ ഒന്നു അന്വേഷിച്ചു നടക്കുകയായിരുന്നു സന്തോഷായി...
ഈ പരോപകാരത്തിനു നന്ദി....
Appreciated...!!!
ഒരിക്കല്‍ ആരും കാണാതെ എന്‍റെ നോട്ട് പുസ്തകത്തിന്‍റെ
താളില്‍ ഒരു പെണ്‍കുട്ടി ഇങ്ങനെ എഴുതി
"എന്‍റെ, എന്‍റെ മാത്രം".
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ