മനസ്സേ നീ പറയുകെന്നോട്
മൂടിക്കെട്ടിയൊരാകാശം കണക്കെ
എത്രനേരമായ് നീ നില്പൂ
ഒന്നുമുരിയാടാതെ ജഡം പോല്‍
വേറിട്ടെന്നില്‍നിന്നകന്നു നീ
പോകവേ ഞാനറിവൂ
നീയെനിക്കന്യയാകുന്നതും
പിന്നെയറച്ചുമാറുന്നതും
അരുതാത്തതെന്തോ ചെയ്തത്
ഞാനറിഞ്ഞാശിച്ചിട്ടെന്ന്
പറയുവാന്‍ നിനക്കാവുമോ
എന്‍ഹിതമറിയുന്നൊരെന്‍ തോഴീ
നിന്നെ കേള്‍ക്കാഞ്ഞതല്ല ഞാന്‍
കേട്ടിട്ടും കേള്‍ക്കാത്തപോല്‍ നടിച്ചതും
അപ്രിയമായതറിഞ്ഞു ചെയ്തതും
എന്നും തോല്‍വിയെ പുല്‍കുമെന്‍ ബലഹീനത
അര്‍ഹതയില്ലാ സ്വപ്നങ്ങളെ
പ്രാപിക്കാനെനിക്കാവുമെന്നോ
എന്‍ ദൌര്‍ബല്യമറിയുന്നവളായ്
നിനക്കാവില്ലതു ചൊല്ലുവാന്‍
പോകാനുണ്ടേറെ ദൂരമിനിയും
മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി
കാത്തിരിക്കും കയ്പുനീരിനെ
ദാഹജലമായ് കുടിച്ചിടേണം
കടമകള്‍ തീര്‍ക്കാനുണ്ടേറേ
പാലിക്കാന്‍ വാഗ്ദാനങ്ങളും
ജീവിതമാം സമരവീഥിയില്‍
ആശകള്‍ക്കിടമില്ല തെല്ലും
അറികനീയെന്നെ നന്നായ്
അറിഞ്ഞതിനൊക്കെയും മേലെയായ്
പെയ്തൊഴിഞ്ഞു വരികയെന്നില്‍
സമന്വയിക്കൂ നിതാന്തമായ്



18 അഭിപ്രായ(ങ്ങള്‍):
എവിടെയാണു മനസ്സ്.
ദൈവം എന്തേ മനസ്സിനെ ഒരു അവയവമായി സൃഷ്ടിക്കാത്തത്?
അല്ലെങ്കില്‍ മനസ്സെന്ന വെറുമൊരു സങ്കല്‍പ്പത്തെ സൃഷ്ടിച്ചു?
ഒത്തിരി അന്വേഷിച്ചു .പക്ഷെ ഉത്തരം കിട്ടിയില്ല.
ഭാവുകങ്ങള്‍ കൂടെ പുതുവത്സരാശംസകളും നേരുന്നൂ.!!
കര്‍മ്മോത്സുകമായ മനസ്സോടെ പുതുവര്‍ഷത്തെ വരവേല്‍ക്കാം.....
ഏവര്‍ക്കും പുതുവത്സരാശംസകള്‍...:)
പാടുക മനസ്സേ ഹരിനാമ കീര്‍ത്തനം...
നേടുക ആജന്മ സുകൃതം...
ആ ഹരിനാമ കീര്‍ത്തനം മാറ്റി, തനിക്ക് ഇഷ്ടമുള്ള ഏതെങ്കിലും ആക്കിക്കൂളൂ...
മനസ്സിന് ഒന്ന് നന്നാവട്ടെ!
മനസ്സ്..ഒരുമാന്ത്രികക്കൂട്... മായകള്‍ തന്‍...
ചിന്തിച്ചാല്‍ അന്തം കിട്ടാത്തതിനെ അതിന്റെ പാട്ടിനു വിടുക.
പുതുവത്സരാശംസകള്‍.
“പോകാനുണ്ടേറെ ദൂരമിനിയും
മുള്ളു നിറഞ്ഞ പാതകള്‍ താണ്ടി
കാത്തിരിക്കും കയ്പുനീരിനെ
ദാഹജലമായ് കുടിച്ചിടേണം...”
നന്നായിരിയ്ക്കുന്നു.
ശാരു, പുതുവത്സരാശംസകള്‍!
:)
പുതുവത്സരാശംസകള്‍.
മനസ്സേ നീ പറയുകെന്നോട്
മൂടിക്കെട്ടിയൊരാകാശം കണക്കെ
എത്രനേരമായ് നീ നില്പൂ
നല്ല വരികള്‍ ഷാരൂട്ടി
:)
ഉപാസന
നല്ല വരികള്‍.
പുതുവത്സരാശംസകള്‍.
Manassine pearunna shareeravum
manassoadu parithapikkunna mayaa manassum..
nannaayirikkunnu, happy new year
ഷാരൂ.. ഇത്ര അകലമുണ്ടോ മനസ്സിനോട്?
വരികള്‍ നന്നായിട്ടൂണ്ട് ട്ടോ
വളരെ നല്ല വരികള്‍
....“നിന്നെ കേള്‍ക്കാഞ്ഞതല്ല ഞാന്‍
കേട്ടിട്ടും കേള്‍ക്കാത്തപോല്‍ നടിച്ചതും..”
ഒരു ചെറുശബ്ദത്തില്‍ മനസ്സ്
മന്ത്രിക്കുന്നു ശ്രദ്ധിക്കു,
മൂടികെട്ടിയാ ആകാശം
അപ്പോള്‍ പെയ്തിറങ്ങും...
പുതു വത്സരാശംസകള്‍
നന്മകള്‍ നേരുനു..!!
എല്ലാവര്‍ക്കും നന്ദി.
നിലാവര്‍ നിസ...ചിലപ്പോഴൊക്കെ മനസ്സ് എന്നില്‍ നിന്ന് അകന്നു നില്‍ക്കാറുണ്ട്. മനസ്സില്‍ തോന്നുന്നതിനു വിപരീതമായി എന്തെങ്കിലും ഒക്കെ ചെയ്യേണ്ടി വരുമ്പോള്‍...അടുത്തറിയുന്ന കൂട്ടുകാരിയുടെ ചെറിയ പിണക്കങ്ങള്‍, എനിക്കെന്നോടെന്ന പോലെ.
ഒരുപാട് ആശകളൊളിപ്പിച്ച മനസ്സിനെ ഞാനിവിടെ കാണുന്നു.
പ്രൊഫൈല്‍ പടത്തില്‍ കാണുന്ന കണ്ണുകളുടെ തിളക്കം വരികള്‍ക്കും.
നന്നായിരിക്കുന്നു. പുതുവത്സരാശംസകള്‍!
-സുല്‍
ഞാന്‍ എഴുതാന്‍ വിചാരിച്ച കണ്ണുകളുടെ തിളക്കത്തെ സുല്‍ ചാടിപ്പിടിച്ച് എഴുതിക്കളഞ്ഞു.. (>.<)
അതെയതേ. സുല്‍ നോട് ഞാനും യോജിക്കുന്നു.
കണ്ണുകളിലെ തിളക്കം വരികളിലുമുണ്ട് .
സുല്ലിനും നിസക്കും നിരക്ഷരനും നന്ദി...
ഷാരൂ,
മനോഹരമായിരിയ്കുന്നു.
കാവലാന്‍ പറഞ്ഞപോലെ ആ ഗാനമാണ് മനസില്‍ വന്നത്. മനസ്സ് ഒരു മാന്ത്രികക്കൂട് മായകള്‍ തന്‍ കളിവീട്... ഒരു നിമിഷം...
പുതുവത്സരാശംസകളോടെ...
ഹരിശ്രീ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ