പ്രളയമേ നിനക്കെന്നെ പ്രണയിക്കാമോ?
സര്‍വ്വവും നിന്നാല്‍ മൂടപ്പെട്ടതിന്‍ മുകളിലായ്
നീയും ഞാനും മാത്രം.......
ബന്ധനങ്ങള്‍ ഏതുമില്ലാതിങ്ങനെ ഒഴുകി നടക്കാന്‍...
ഒരു കടലാസുതോണിയതിന്‍ ലാഘവത്തില്‍...
ഒടുവില്‍ രാവൊന്നിച്ചു കഴിഞ്ഞതിന്‍ പിറ്റേന്ന്
തിരികെ വരുമെന്ന് കള്ളം ചൊല്ലി
അകന്നു പോകും കാമുകനെ പോലെ
നീയും പോകണം...കൂടെ കൂട്ടണമെന്‍
ഭൂതവര്‍ത്തമാന കാലങ്ങളെ....
ഭാവി ഒന്നുമാത്രം മതിയെനിക്കിനിയീ
ജീവിതസത്യമറിഞ്ഞീടുവാന്‍....