2008, ജനുവരി 3, വ്യാഴാഴ്ച

പിറവിരഹസ്യം


മനസ്സിലാദ്യംപിറന്നത് ആണ്‍ചിന്ത
പിന്നെ പിറന്നത് പെണ്‍ചിന്ത
ആണ്‍ചിന്തയെ അഴിച്ചുവിട്ടു
പെണ്‍ചിന്തയെ അടക്കിവെച്ചു
ആണ്‍ചിന്ത വ്യഭിചരിച്ചു
പെണ്‍ചിന്ത വേശ്യയായി
അഴിച്ചു വിട്ടതും അടക്കിവെച്ചതും
അറിയാതെയൊന്നായി
ഗര്‍ഭത്തില്‍ പിറന്നത് “ഭാവന”
അടക്കിവെച്ചതിനെ അഴിച്ചുവിട്ടു
അഴിച്ചു വിട്ടതിനെ അടക്കിവെച്ചു
വീണ്ടുമവരൊന്നിച്ചതിന്‍ ഫലം
ഗര്‍ഭത്തില്‍ പിറന്നത് “ആശയം”
അഴിച്ചും വിട്ടില്ല; അടക്കിയും വെച്ചില്ല
ഇഷ്ടമുള്ളതു ചെയ്യാന്‍ വിട്ടതില്‍ ഫലം
എല്ലാമങ്ങനെയൊന്നായ് ശയിച്ചതില്‍
പിറന്നതിന്‍ പേരാണ് “കവിത”
ആണ്‍ജന്മമെന്നൊരു കൂട്ടര്‍
പെണ്‍ജന്മമെന്നു മറ്റൊരുവര്‍
രണ്ടുമല്ലെന്ന് മാലോകര്‍
ആണായും പെണ്ണായും വളരേണ്ട
എന്നുമെന്നും നീയെന്‍ ഉണ്ണിക്കവിത!!!

30 അഭിപ്രായ(ങ്ങള്‍):

നിരക്ഷരന്‍ പറഞ്ഞു...

ഠേ. ഠേ അടിച്ചു ഞാന്‍ രണ്ടെണ്ണം. ഇനി കമന്റ് പുറകെ അടിക്കാം.

നിരക്ഷരന്‍ പറഞ്ഞു...

ഭാവനയും, ആശയവും, കവിതയും , വന്ന വഴി കൊള്ളാം .

എല്ലാമങ്ങനെയൊന്നായ് ശയിച്ചതില്‍
പിറന്നതിന്‍ പേരാണ് “കവിത”
ആണ്‍ജന്മമെന്നൊരു കൂട്ടര്‍
പെണ്‍ജന്മമെന്നു മറ്റൊരുവര്‍
രണ്ടുമല്ലെന്ന് മാലോകര്‍.

അസ്സലായിരിക്കുന്നു.

aham പറഞ്ഞു...

ഇക്കൊല്ലത്തെ ആദ്യത്തെ പ്രസവം നന്നായി ട്ടൊ...

ആശംസകള്‍!!!

ശ്രീ പറഞ്ഞു...

ഷാരു... നന്നായിരിയ്ക്കുന്നു... നല്ല ആശയം.
:)

ഉമ്പാച്ചി പറഞ്ഞു...

നന്നായില്ലല്ലോ ഷാരൂ,
നന്നായി എന്ന് പറയുന്ന കമന്റന്മാരെ വിശ്വസിച്ച്
എഴുത്ത് നന്നാക്കാനുള്ള ശ്രമംങ്ങള്‍
നിര്‍ത്താതിരിക്കാന്‍ ഉള്ളത് പറഞ്ഞു..അത്രന്നെ

Sharu.... പറഞ്ഞു...

നിരക്ഷരന്‍, അഹം (ശ്രീനാഥ്), ശ്രീ.....നന്ദി
ഉമ്പാച്ചിക്കും നന്ദി.അഭിപ്രായത്തിന്. നന്നാക്കാന്‍ ശ്രമിക്കാട്ടോ

നിലാവര്‍ നിസ പറഞ്ഞു...

ഡി എന്‍ എ യുടെ ചുറ്റുഗോവണി പോലെ തിരിഞ്ഞു തിരിഞ്ഞു പോകുന്ന ശില്പത്തിനു, ആശയത്തിനു ഒരു ഷേക്ക് ഹാന്റ്..
എന്നാലും, കുറചൂടി നന്നാക്കാമായിരുന്നു ഷാരൂ.. ഒരു ഏകാഗ്രതയുടെ അനുഭവം നഷ്ടമാവുന്ന പോലെ.

Sharu.... പറഞ്ഞു...

നിസാ നന്ദി...കുറച്ചു തിടുക്കം ഉണ്ടായിരുന്നു 2008ലെ എന്റെ ആദ്യസന്താനത്തെ കാണാന്‍...അതില്‍ വന്ന പിഴവാണെന്നു തോന്നുന്നു... ഭാവിയില്‍ ശ്രമിക്കാം

കുഞ്ഞായി പറഞ്ഞു...

ആശയം കൊള്ളാം

കാവലാന്‍ പറഞ്ഞു...

കവിത കടലിലുരുത്തിരിയുന്നോരു കാറ്റുപോലെയാണെന്ന്, എവിടേയ്ക്ക് എപ്പോള്‍ വീശുമെന്നൊന്നും പറയാന്‍ കഴിയില്ലെന്നീയിടയ്ക്കാരോ പറഞ്ഞിരുന്നു.
വാക്കുകള്‍ മുഴച്ചുനില്‍ക്കുന്നതിനാല്‍ ആശയ വ്യക്തത കുറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.

Teena C George പറഞ്ഞു...

തികച്ചും വ്യത്യസ്തമായ ആശയം...
നന്നായിരിക്കുന്നു...
കവിതയും... പിന്നെ 2008ലെ പുതിയ ‘മുഖ’വും...

ആശംസകള്‍...

കൂട്ടുകാരന്‍ പറഞ്ഞു...

ആശയം കൊള്ളാം ..പക്ഷെ വായിക്കുമ്പോള്‍ രസക്കുറവ്...നന്നാക്കാമായിരുന്നു..

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| പറഞ്ഞു...

ആശയം നന്നേ ഇഷ്ടായി..:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല ആശയം.ഒന്നുകൂറ്റി മെച്ചപ്പെടുത്താമായിരുന്നു.

വാല്‍മീകി പറഞ്ഞു...

എന്റമ്മോ.. ആ കുഞ്ഞു തലയ്ക്കുള്ളില്‍ ഉണ്ടായതാണാ ഇത്രയും വലിയ സംഭവം?
ഇതു അടയ്ക്കി വയ്ക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ തല പൊട്ടിത്തെറിച്ചേനേ...
കൊള്ളാം കവിത.

ഗോപന്‍ പറഞ്ഞു...

ഉണ്ണി കവിത നന്നായിരിക്കുന്നു..

ഏറനാടന്‍ പറഞ്ഞു...

ഷാരൂകവിത ഹൃദ്യം മനോഹരം സമാസമം...

Friendz4ever // സജി.!! പറഞ്ഞു...

ആശയം, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന ഓര്‍മപോലെ ഒരു വ്യത്യസ്ഥത നന്നായിരിക്കുന്നൂ.!!

സതീര്‍ത്ഥ്യന്‍ പറഞ്ഞു...

കവിതയുടെ പിറവിയുടെ വഴി കൃത്യം... പക്ഷേ
പ്രാസം നല്‍കുന്ന വാക്കുകളും, ചില പദങ്ങളും ചേരാതെ നില്‍ക്കുന്നു... എങ്കിലും ഒരു കവയിത്രിയെ തീര്‍ച്ചയായും കാണാം... ആദ്യമായ് എത്തിയതാണ്.. കൂടുതല്‍ മികച്ച സൃഷ്ടികള്‍ പ്രതീക്ഷിക്കും... :-)
സ്നേഹപൂര്‍വ്വം.. സതീര്‍ഥ്യന്‍

Friendz4ever // സജി.!! പറഞ്ഞു...

ഞാന്‍ ഇവിടെ ഒരു കമന്റ് ഇട്ടിരുന്നല്ലൊ ഇതിനു മുന്നെ എങ്ങോട്ട് പോയി അത്..?

ശ്രീലാല്‍ പറഞ്ഞു...

കവിതയുടെ വംശാവലി ഇഷ്ടമായി. ഇനിയും ഉണ്ണിക്കവിതകള്‍ ഈ ബ്ലോഗ് മുറ്റത്ത് ഓടിക്കളിക്കട്ടെ !!, ആശംസകള്‍.

ഇവിടെ ആദ്യമായാണ് വരുന്നതെന്നു തോന്നുന്നു.
ഇനിയും എഴുതൂ.

Sharu.... പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി.... തിടുക്കം കാരണം ചില പിഴവുകള്‍ ഉണ്ടായിട്ടുണ്ട്. ഭാവിയില്‍ തെറ്റ് തിരുത്താന്‍ ശ്രമിക്കാം...

maheshcheruthana/മഹേഷ്‌ ചെറുതന പറഞ്ഞു...

ഷാരു,
കവിതയുടെ ഉള്‍ക്കാമ്പു ഇഷ്ടമായി!

അഭിലാഷങ്ങള്‍ പറഞ്ഞു...

ആശയം നന്നായില്ല എന്ന് കള്ളം പറയാന്‍ എന്നെക്കൊണ്ടാവില്ല.
ഇനിയും എഴുതൂ ഒരുപാട്.
ഞങ്ങള്‍ വായിക്കട്ടെ ഒരുപാടൊരുപാട്.

:-)

ദ്രൗപദി പറഞ്ഞു...

കവിതയുടെ
ആഖ്യാനശൈലിയുടെ
ലാളിത്യം ഇഷ്ടമായി
അഭിനന്ദനങ്ങള്‍...

കാവലാന്‍ പറഞ്ഞു...

പറയാന്‍ വിട്ടുപോയത് - ഓ,ടോ: സ്ലൈഡ് ഷോയിലിട്ടിരിക്കുന്ന ഒരു പോട്ടത്തിനു കമലയുടെ (മാധവിക്കുട്ടി) നല്ല ഛായ.

കൃഷ്‌ | krish പറഞ്ഞു...

കവിത പിറക്കുന്ന രഹസ്യം മോശമായില്ല.
മറ്റു കവിതകളും കോള്ളാം.
:)

Sharu.... പറഞ്ഞു...

മഹേഷ്, കാവലാന്‍, ദ്രൌപദി, അഭിലാഷങ്ങള്‍, കൃഷ്.... എല്ലാവര്‍ക്കും നന്ദി.
കാവലാന്‍... ആദ്യമായാണ് ഇങ്ങനെ ഒരു അഭിപ്രായം. മറ്റാരും ഇതുവരെ പറഞ്ഞിട്ടില്ല.

ജ്യോനവന്‍ പറഞ്ഞു...

കവിത വായിച്ചു നന്നായിരിക്കുന്നു.
എഴുത്തുകാരില്‍ അവശ്യം വേണ്ടൊരു
'ധീരത'യുണ്ട് നിങ്ങളുടെ എഴുത്തിന്.
തുടര്‍ന്നും എഴുതുക.
കവിതയില്‍;
'പിറന്നത്' എന്ന വാക്കൊന്നു പരിഷ്കരിച്ച്
'പിറന്ന' എന്നാക്കി വായിച്ചു നോക്കി.
ഒരു രസം.....

അഫ്ഗാര്‍ (afgaar) പറഞ്ഞു...

അടിപ്പൊളി...