ആദ്യരാവില്‍ കുളിരാര്‍ദ്രതയില്‍
ആര്‍ത്തിയോടെന്നെ പുല്‍കിടുമ്പോള്‍
ചെവിയില്‍ നീയെന്നോട് മധുരമായ് മന്ത്രിച്ചു
നീയിന്നുമുതലെനിയ്ക്കുമാത്രം സ്വന്തം
സ്നേഹത്തിന്‍ മാധുര്യമേറും സ്വാര്‍ത്ഥതയെ
സ്വകാര്യമായ് ഞാനന്നാസ്വദിച്ചുനന്നെ
ഭാവിയും വര്‍ത്തമാനവും നിനക്കെന്ന്
ഞാനുമുറച്ചെന്നോടുമന്ത്രിച്ചുമെല്ലെ
നാളുകള്‍ക്കിപ്പുറമെന്‍ ഭൂതകാലം തേടി
തിരികെ നീയേറെ നടന്നപ്പോഴും
തീവ്രമാം സ്നേഹത്തിന്‍ ഭാവമെന്ന്
മനസ്സില്‍ ഞാനൊരുവേളയന്ധയുമായി
എന്നോ മരിച്ചൊരെന്‍ കൌമാരപ്രണയത്തെ
ദുഷിച്ചൊരു വിഴുപ്പായ് നീയെന്നുമലക്കവേ
മറവിയില്‍ പൂണ്ടൊരായിന്നലെകള്‍
ആര്‍ക്കു ഞാന്‍ നല്‍കിയെന്നാരായവേ
മനസ്സില്‍ ഞാനൊരുവേളയന്ധയുമായി
എന്നോ മരിച്ചൊരെന്‍ കൌമാരപ്രണയത്തെ
ദുഷിച്ചൊരു വിഴുപ്പായ് നീയെന്നുമലക്കവേ
മറവിയില്‍ പൂണ്ടൊരായിന്നലെകള്‍
ആര്‍ക്കു ഞാന്‍ നല്‍കിയെന്നാരായവേ
ആര്‍ക്കും കൊടുക്കാത്തൊരെന്നിന്നലെകള്‍
നിനക്കെന്ന് ചൊല്ലിയതോര്‍മ്മയില്ലേ
സ്വാര്‍ത്ഥസ്നേഹത്തിന്റെ മൂര്‍ത്തമാം ഭാവത്തില്‍
വീണ്ടുമൊരിക്കല്‍ ഞാന്‍ കണ്ണടച്ചു
ആയിരം ചോദ്യങ്ങള്‍ അഗ്നിയായ് പെയ്യവേ
സ്നേഹത്തിന്‍ മാരിയെന്നോര്‍ത്തു നിന്നു
എന്തുഞാന്‍ പറയേണമെന്നു നിനക്കവേ
വാക്കുകള്‍ക്കിടയിലെ മൌനത്തിന്‍ ഭാഷയ്ക്ക്
കുറ്റസമ്മതത്തിന്റെ ഛായയെന്നോതി നീ
താലിമഹാത്മ്യത്തിന്‍ കൂട്ടു പിടിച്ചെന്റെ
ചാരിത്ര്യശുദ്ധിക്കു കല്ലെറിഞ്ഞു
മംഗല്യക്കുരുക്കിനാല്‍ ബന്ധിതമാം മനം
ചിന്തയാമശുദ്ധിയെ പ്രാപിച്ചു പോല്‍
ഇനിയേതു സ്നേഹത്തില്‍ ഭാവമായ് കരുതണം
നീയെനിക്കേകുന്ന പീഡനങ്ങള്‍
ഇല്ലെനിക്കാവില്ലയെന്റെ സ്വാതന്ത്ര്യത്തെ
സംശയകണ്ണിനായ് ബലി നല്‍കുവാന്‍
അര്‍ഹതയനര്‍ഹതയേകുന്ന ചാരിത്ര്യം
വേണ്ടതു നാരികള്‍ക്കെന്നതുണ്ടോ?
ഏതൊരഴുക്കിലും കാല്‍കഴുകാവുന്ന
പുരുഷനാ ശുദ്ധിയതു വേണ്ടപോലും...



35 അഭിപ്രായ(ങ്ങള്‍):
കവിത കത്തിപടരുന്നു...
എന്നെയത് ആഴത്തില്‍ ഉരുക്കിക്കൊണ്ടിരിക്കുന്നു...
ചിലപ്പോഴെല്ലാം അങ്ങനെയാണ്..
പുലര്‍വെയിലും പോക്കുവെയിലും
ചോദിക്കാതെ കടന്നുവരും...
ആരെയാണ് ഇഷ്ടപ്പെടുകയെന്ന്
ചിന്തിക്കുമ്പോഴേ ഒരാള്‍ തോറ്റുപിന്മാറിയിട്ടുണ്ടാവും..
സമയത്തിന്റെ പകിടകളിയില്‍
നാം വഴിയറിയാതെ ഇടറിനില്‍ക്കുമ്പോള്‍
ഒരാള്‍ നമ്മെ ശൈത്യത്തിന്റെ
ഇടവഴിയില്‍ തള്ളിയിട്ട്
മറഞ്ഞിട്ടുണ്ടാവും.....
പഴിപറയേണ്ടത് ആരെയാവുമെന്ന് പോലും നിശ്ചയമില്ലാതെ വസന്തത്തിന് കാതോര്‍ത്തിരിക്കേണ്ടി വരും അപ്പോള്‍...
ജീവിതം പ്രലോഭനങ്ങളുടെതാണ്..
വാക്കുകളും വാഗ്ദാനങ്ങളും
ലംഘിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്...
നനഞ്ഞ മിഴികളുമായി കാത്തിരിക്കുന്നവരെ
വിഹ്വലതകള്‍ ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ്....
പക്ഷേ...
കൈക്കുടന്ന നിറയെ സ്നേഹാമൃതവുമായി
പുതിയ സൂര്യോദയത്തിന് കാത്തിരിക്കുക...!!!
ആശംസകള്‍...ഭാവുകങ്ങള്‍...
നന്നായിരിക്കുന്നു.
കൊള്ളാം, എന്നാലും ഞാന്‍ കവിതയേക്കാള്‍ കഥയെ ഇഷ്ടപ്പെടുന്നു
ഏതൊരഴുക്കിലും കാല്‍കഴുകാവുന്ന
പുരുഷനാ ശുദ്ധിയതു വേണ്ടപോലും...
KaththikkERukayanalla varikaL..!!!
appO paRanjnjathe sathyamaaNe ttO.
Very good
keep it up
:)
upaasana
കൊള്ളാം, നല്ല വരികള്‍.
പുതിയ പുതിയ വിഷയങ്ങളിലേക്ക് പോവുക.
നന്നായി മാഷേ...
എനിക്കെല്ലാം മനസ്സിലായി... ശരിക്കും.
നന്നായിരിക്കുന്നൂ..
പുതിയ പുതിയ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഭാവുകങ്ങള്‍.
ഞാന്‍ വൈകിയാണ് വന്നതെന്നു തോന്നുന്നു..
ചിന്തിപ്പിക്കുന്ന കവിത. പ്രണയം വിവാഹത്തില്‍ ‘കലാശിക്കു’മ്പോള്‍ എവിടെയൊക്കെയോ കാണുന്ന കാഴ്ചകള്‍.. ശരിയാണ്. മനസ്സിലേക്ക് കാറ്റും വെളിച്ചവും എത്തിക്കാത്ത, എല്ലാ ജാലകങ്ങളും അടച്ചിടുന്ന ഏതു ബന്ധവും- അതിന്റെ പേര് എത്ര മഹത്തരമായാലും- ചില ശരികേടുകള്‍ മാത്രമാണ്..
പുതിയ കാഴ്ചകള്‍ കാക്കുന്നു.
കവിതയുടെ ശില്പം അല്പം കൂടി ചെത്തിമിനുക്കുമല്ലോ?
സ്നേഹം..
ചിന്തകള്‍ പ്രയോഗിച്ചിരിക്കുന്ന രീതിക്ക് നല്ല പരപ്പുണ്ട്.
എങ്കിലും എഴുത്തിന്റെ, ഫെമിനിസത്തിന്റെ 'ആര്‍ദ്രത'യിലേയ്ക്കൊക്കെ
ഇങ്ങനെ എടുത്തുചാടുമ്പോള്‍ ചില തിരിച്ചുപിടിക്കലുകള്‍
നടത്തുന്നത് കവിതയെ ഒന്നുകൂടി മുറുക്കുമെന്ന്.......
ഒരു ചെറിയ തോന്നല്‍.
എല്ലാവര്‍ക്കും നന്ദി... ചിലതൊക്കെ പച്ചയായി എഴുതുമ്പോള്‍ ആണ് കുറച്ച് കൂടി ശക്തി തോന്നുക എന്ന് ഞാന്‍ കരുതുന്നു. ചില മാറ്റങ്ങള്‍ വരുത്താമായിരുന്നു എന്ന് എനിക്കും തോന്നി...
ആയിരം ചോദ്യങ്ങള്‍ അഗ്നിയായ് പെയ്യവേ
സ്നേഹത്തിന്‍ മാരിയെന്നോര്‍ത്തു നിന്നു
...നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഏതൊരഴുക്കിലും കാല്‍കഴുകാവുന്ന
പുരുഷനാ ശുദ്ധിയതു വേണ്ടപോലും...
ങ്ങാ.. വേണ്ടാ വേണ്ടാ.
പുരുഷന്മാരോട് കളി വേണ്ടാ.
(തമാശിച്ചതാണേ..ഞാന്‍ ഓടി.)
നന്നായിരിക്കുന്നു. വളരെ വളരെ.
ഉപാസന പറഞ്ഞതിനോട് യോജിക്കുന്നു.
ഷാരു,
കവിത ഇഷ്ടമായി!
ഒരു ലോക സത്യം പറഞ്ഞതില്‍ സന്തോഷം ! ആശംസകള്‍!
ഷാരു,
ശക്തമായ കവിത... അഭിനന്ദനങ്ങള്‍ ....
കമന്റില്‍ കണ്ടു മാറ്റം വരുത്തുന്നതിനെ കുറിച്ച്...ഹേയ് നഗ്ന സത്യങ്ങല്‍ പൊള്ളുന്നതാവാം പലരേയും വേറുപ്പിക്കുന്നതാകാം... പക്ഷേ കവിയെന്ന നിലയില്‍ അവയ്ക്കൊന്നും ഒരു സ്ഥാനവുമില്ലല്ലോ. മുന്നില്‍ കവിത മാത്രം..
തുടരട്ടെ ഇത്തരം ചിന്തകള്‍...
ഭാവുകങ്ങള്‍...
കവിത കൊള്ളാമെന്നു തോന്നുന്നു.. അല്ല കൊള്ളാം!!!, പക്ഷെ വായിച്ചു തീര്‍ന്നപ്പോളൊരു സംശയം.. കവയിത്രി ഒരു ഫെമിനിസ്റ്റ് ആണൊ എന്നു.. ചുമ്മാ ചോദിച്ചെന്നെയുള്ളു...!!!
കൊള്ളാം കുഞ്ഞെ നിന്നിഷ്ടം തള്ളാന്‍ പാടില്ലെന്നാലും..
ഓ:ടോ: വഴിപോക്കാ.. ഇപ്പം എന്നല്ല എപ്പളും ഫെമിനിസ്റ്റുകള്‍ക്കാ മാര്‍ക്കറ്റ്..അല്ലെ ഷാരൂ...ഖ് ഖാനെ..;)
"താലിമഹാത്മ്യത്തിന്‍ കൂട്ടു പിടിച്ചെന്റെ ചാരിത്ര്യശുദ്ധിക്കു കല്ലെറിഞ്ഞു"
എനിക്കേറ്റവും ശക്തമെന്നുതോന്നിയ വരികള്‍.
'ഫെമിനിസം' എന്നോ 'പെണ്ണെഴുത്ത്' എന്നോ, ചിലര്‍ വിശേഷിപ്പിച്ചേക്കാം. പക്ഷെ വളരെ സങ്കീര്‍ണമായ ഒരു വിഷയത്തെ കാവ്യമനോഹരമായി, എന്നാല്‍ അതി ശക്തമായി അവതരിപ്പിച്ചതിന് ഷാരു പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
http://satheeshharipad.blogspot.com/
ഷാരൂ,
നന്നായിരിയ്കുന്നു...
:)
ഹരിശ്രീ
കൊള്ളാം ആശയം പരിചിതമെങ്കിലും, വായനക്കാരനുമായി ഗുസ്തി പിടിക്കുന്നതുതന്നെ.
മറച്ചു വയ്ക്കപ്പെടുന്നതിനെക്കുറിച്ചമാത്രമാണെപ്പോഴും ജിജ്ഞാസ.ആദിമകാലം തൊട്ടേ.
പിന്നെ പുരുഷന്‍ എപ്പോഴും ഒരുചുവടു മുന്നില്‍തന്നെ. അവന്‍ മുന്നില്‍ കയറി നടക്കുന്നതുകൊണ്ടല്ല,പെണ്ണുങ്ങള്‍ മെനക്കെടാനിഷ്ടപ്പെടാതെ പിന്നില്‍ നടക്കുന്നിടങ്ങളില്‍ മാത്രം.
ചെളിയില്‍ ചവിട്ടിയാലും ചവിട്ടാതിരിക്കാന്‍ വിളിച്ചുപറഞ്ഞാലും തെറികേള്‍ക്കാന്‍ പാവം പുരു മാത്രം!.
ശക്തമായ വരികള്‍...
അഭിനന്ദനങ്ങള്‍...
{പിന്നെ ഒരു ആപേക്ഷാ... “പെണ്ണെഴുത്ത്”, Feminism എന്നൊക്കെ കമന്റുകളില്‍ കണ്ടതുകൊണ്ട് മാത്രം...
“മനുഷ്യന്‍” എന്ന വലിയ ജാതിയില്‍ നിന്നും ആണായും പെണ്ണായും ചുരുങ്ങിപ്പോകരുത് കവിതകളും, കവിയും...
ഈ എഴുത്തുകള്‍ അങ്ങനെ ആണെന്നല്ലാ... ഭാവിയില്‍ അങ്ങനെ ആകരുത് എന്നുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതാണ് ...}
ആശംസകളോടെ...
ടീനാ സി ജോര്‍ജ്ജ്...
sv, നിരക്ഷരന്‍, മഹേഷ്, നജീം, വഴിപോക്കന്‍, പ്രയാസി, സതീഷ്, ഹരിശ്രീ, കാവലാന്‍, ടീന... എല്ലാവര്‍ക്കും നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും.
ഫെമിനിസം എന്താണോ എന്തോ? സധാരണ നടക്കുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു എന്നേ ഉള്ളൂ. കവിതയെയും പെണ്ണെന്നും ആണെന്നും വേര്‍തിരിച്ചു കാണേണ്ട.
പെണ്ണിന് പൂര്‍ണ്ണത പുരുഷനില്‍ ആണെന്ന് വിശ്വസിക്കുന്നവരുടെ കൂടെ ആണ് ഞാന്‍. അതുകൊണ്ട് മാര്‍ക്കറ്റ് ഉണ്ടായാലും ഇല്ലെങ്കിലും ഫെമിനിസം വേണ്ട എനിക്ക്. :)
ഞാനും വന്നിട്ടുണ്ടു ഇവിടെ.. വീണ്ടും വരാം ...നന്നായിരിയ്ക്കുന്നു.
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.
നല്ല പ്രമേയവും , സംവേദന ക്ഷമതയും, പ്രമേയം ശക്തമെങ്കില്‍ വാക്കുകളുടെ ശക്തി പ്രാസവും താളവുമൊപ്പിക്കുന്നതു കൊണ്ട് നഷ്ടമാവരുത്. വാക്കിനും പ്രമേയത്തിനും താളത്തേക്കാള്‍ പ്രാധാന്യം കൊടുക്കുന്നതാണല്ലോ പുതു കവിത
നന്നാവുന്നു.. തുടരുക
വളരെ പ്രസ്ക്തമായ ചോദ്യങള്‍/നല്ല രചന
കൊള്ളാം.
കുറച്ച് കൂടി മിതപ്പെടുത്താന്‍ ശ്രമിക്കൂ.
ഒന്നല്ല അനേകമുണ്ടെന്നും അറിയൂ.
വിനീതമായ അഭിപ്രായം മാത്രമാണ്.
ഷാരൂ
വായിയ്ക്കാനിത്തിരി വൈകി.
വളരെ നല്ല പ്രമേയം... മനോഹരമായ അവതരണ ശൈലി. ശരിയാണ്‍... ചില കാര്യങ്ങള്‍ പറയേണ്ടരീതിയില്‍ തന്നെ പറയണം...
ആശംസകള്‍!
ഹായ്
വരാനിരിക്കുന്ന പുതിയ സൃഷ്ടികള്‍ക്ക് ........ ആശംസകള്‍ നേരുന്നു ......!!
സ്നേപുര്‍വ്വം .... ഖാന്‍ പോത്തന്‍കോട് ... ദുബായ്
www.keralacartoons.blogspot.com
വായിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി...:)
GUD KEEP WRITING....
nannaayirikkunnu....
കവിത നന്നായി......
കവിത നന്നായി.കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ