എന്നുമെന്‍ ശൈശവബാല്യസ്മരണകള്‍
വാത്സല്യച്ചൂടുള്ളോരാ വിരല്‍തുമ്പില്‍ തുടങ്ങുന്നു
പിച്ചവെക്കാന്‍ പഠിക്കുന്ന നാളിലെന്നോ
തട്ടിവീഴാന്‍ തുടങ്ങുന്ന നേരത്ത്
എത്തിപ്പിടിച്ചൊരെന്‍ പിതാവിന്റെ കയ്യുകള്‍
ശക്തി പകര്‍ന്നിടുന്നീ നാളിലൊക്കെയും
കൌമാരമെന്നെ തഴുകിയ നേരത്തും
യൌവ്വനമാകെ പൊതിഞ്ഞൊരാ നാളിലും
കുഞ്ഞിളം പൈതലായ് ഞാനാ കരങ്ങളില്‍
സുരക്ഷിതമാം കുഞ്ഞുറക്കങ്ങളറിഞ്ഞതും
അതിമോഹമെങ്കിലും ഞാന്‍ ചൊല്ലുമാശകള്‍
അദ്ധ്വാനവേഗത്തില്‍ നടത്തിച്ചു തന്നതും
മറവിതന്‍ മാറാല പൊതിയാതെവെച്ചിട്ടു-
നിധിപോലെ ഞാനെന്നുമോര്‍ത്തിടുന്നു
ഏതൊരു ജീവിതപ്രതിസന്ധിനാളിലും
വഴിയറിയാതെ പരതിയ നേരത്തും
കൈനടത്തുവാന്‍ തെളിയുന്ന വെളിച്ചമായ്
എത്തിയതൊക്കെയും ആ സ്നേഹമല്ലയോ
കരളുരുകുന്നൊരു നൊമ്പരമോടെന്നെ
ജീവിതപാതയില്‍ ഏകയായ് വിട്ടപ്പോള്‍
നിറഞ്ഞൊരാ കണ്ണുകളിന്നും മനസ്സിന്റെ
വിങ്ങലായ് ഞാനെന്നുമറിഞ്ഞിടുന്നു
ഇന്നീ മരുഭൂവിലൊറ്റക്കു ഞാനെന്റെ
ഭാവിതന്‍ ഏടുകള്‍ തുന്നിടുമ്പോള്‍
തേടുന്നതെപ്പോഴുമാ വിരല്‍ത്തുമ്പിന്റെ
സ്നേഹാര്‍ദ്രമാകും സുരക്ഷ മാത്രം
ഒരുനാളിലൊക്കെയും നേടി ഞാനെത്തിടും
വീണ്ടുമാ വാത്സല്യത്തണലില്ചേരാന്
ആ നല്ല നാളിനായ് ഞാനീ മണല്ക്കാട്ടില്
ഒരുനൂറു സ്വപ്നങ്ങള്‍ നെയ്തിടുന്നു.



40 അഭിപ്രായ(ങ്ങള്‍):
ഈ കവിതയെ തേങ്ങ കൊണ്ട് എറിഞ്ഞുടച്ച് ഞാന്‍ അനുഗ്രഹിക്കട്ടെ..
ഇനി ഞാന്‍ ഒന്ന് വായിച്ച് വല്ലോം മനസ്സിലാകുമോ എന്ന് നോക്കട്ടെ..
കവിതയും ഞാനും പണ്ടേ വല്യ കൂട്ടല്ല. :)
കൊള്ളാം..
വന്നില്ല, അതിനു മുമ്പേ പോണോ??? ന്തായാലും കൊള്ളാം ട്ടോ.
വീണ്ടുമാ വാത്സല്യത്തണലില്ചേരാന്
ആ നല്ല നാളിനായ് ഞാനീ മണല്ക്കാട്ടില്
ഒരുനൂറു സ്വപ്നങ്ങള്‍ നെയ്തിടുന്നു.
നന്നായിരിക്കുന്നൂ ഷാരൂ..
ഇന്നലയുടെ സുന്ദര സ്വപ്നത്തിലെന്നപോല്‍..
സ്നേഹവും വാത്സല്യവും കരുണയും..
നന്നായി പകര്‍ത്തിയിരിക്കുന്നു.
മിന്നാമിനുങ്ങുകള്‍ പറഞ്ഞതു സത്യം...സ്നേഹവും വാത്സല്യവും കരുണയും..നന്നായി പകര്‍ത്തിയിരിക്കുന്നു.
കൌമാരമെന്നെ തഴുകിയ നേരത്തും
യൌവ്വനമാകെ പൊതിഞ്ഞൊരാ നാളിലും
കുഞ്ഞിളം പൈതലായ് ഞാനാ കരങ്ങളില്‍
സുരക്ഷിതമാം കുഞ്ഞുറക്കങ്ങളറിഞ്ഞതും
അതിമോഹമെങ്കിലും ഞാന്‍ ചൊല്ലുമാശകള്‍
അദ്ധ്വാനവേഗത്തില്‍ നടത്തിച്ചു തന്നതും
മറവിതന്‍ മാറാല പൊതിയാതെവെച്ചിട്ടു-
നിധിപോലെ ഞാനെന്നുമോര്‍ത്തിടുന്നു
ഷാരു വിസ്മയിപ്പിക്കുന്നു
:)
ഉപാസന
ആശ്രയമെന്ന വാക്കിന്
പിതാവ് എന്നൊരു പര്യായമുണ്ടായിരുന്നെങ്കിലെന്ന് കൊതിച്ചുണ്ട്...
സ്നേഹം എത്ര പവിത്രമായാലും അതില്‍ അര്‍ത്ഥതലങ്ങളുടെ മുഖം മൂടികള്‍ വന്ന് പതിയാതിരിക്കണമെങ്കില്‍ അതിന് ബന്ധത്തിന്റെ ദൃഡത വേണം...ബന്ധനത്തിന്റെ സൂഷ്മത വേണം...
നക്ഷത്ര സമൂഹങ്ങള്‍ പോലെ കൂടിച്ചേര്‍ന്ന് കിടക്കുമ്പോഴും സൂര്യനെ പോലെ മാറിനിന്ന് പ്രകാശിക്കാറുണ്ട്...ഓരോ ജനയിതാവും...
അമ്മയെന്ന അറിവില്‍ നിന്ന് അച്ഛനെന്ന അപാരതയിലേക്ക് നാമെത്തിച്ചേരുന്നതങ്ങനെയാണ്...
നിലാവ് മരച്ചില്ലകള്‍ക്കിടയിലൂടെ ഈര്‍ന്നിറങ്ങി ഭൂമിയെ ചുംബിക്കുന്നത് പോലെ...
ശാരുവിന്റെ മനസിലെ ഓര്‍മ്മകളുടെ
പെയ്ത്തിന് ദ്രൗപദിയുടെ കയ്യൊപ്പ്.........
കൊള്ളാം
"ഏതൊരു ജീവിതപ്രതിസന്ധിനാളിലും
വഴിയറിയാതെ പരതിയ നേരത്തും
കൈനടത്തുവാന്‍ തെളിയുന്ന വെളിച്ചമായ്
എത്തിയതൊക്കെയും ആ സ്നേഹമല്ലയോ
കരളുരുകുന്നൊരു നൊമ്പരമോടെന്നെ
ജീവിതപാഥയില്‍ ഏകയായ് വിട്ടപ്പോള്‍
നിറഞ്ഞൊരാ കണ്ണുകളിന്നും മനസ്സിന്റെ
വിങ്ങലായ് ഞാനെന്നുമറിഞ്ഞിടുന്നു.."
ഷാരൂ..അതെ ഏക(ന)യാവുമ്പോള്‍ സ്നേഹം മനസ്സില്‍ ഇരട്ടിക്കുന്നു.
നല്ല വരികള്‍.
നല്ല വരികള്‍ ഷാരൂ..
കൊളളാം നന്നായിരിക്കുന്നു
നന്നായിരിയ്ക്കുന്നു, ഷാരൂ...നല്ല വരികള്‍!
അകന്നു നില്‍ക്കുമ്പോഴാണ്‍ സ്നേഹബന്ധങ്ങളുടെ ആഴം വര്‍ദ്ധിയ്ക്കുന്നത്.
:)
[ജീവിത പാത എന്നല്ലേ ശരി?]
ഏറനാടന്‍, പ്രയാസി.... നന്ദി
ശ്രീനാഥ്.. നാട്ടിലെത്താന്‍ ഉള്ള ഈ തിടുക്കമല്ലെ ഒരോ പ്രവാസിയെയും നിലനിര്‍ത്തുന്നത്.. :)
സജി, ഉഗാണ്ട, ഉപാസന...നന്ദി
ദ്രൌപദി... കമ്മന്റ് വായിക്കുമ്പോള്‍ കവിത വായിച്ച ഒരു സുഖമാണ്. എന്തെങ്കിലും ഒന്ന് അതില്‍ കാണും...ചിന്തിപ്പിക്കാന്‍..:)
പ്രിയ, കൃഷ്, വാല്‍മീകി, styphy.. നന്ദി
ശ്രീ... തെറ്റ് തിരുത്തിയിട്ടുണ്ട്..:)
agree wit upasana....
ഇവിടെ ഒരു കരിങ്കല്ലെറിഞ്ഞിട്ടുപോകുന്നു.. ഒന്നും മനസ്സിലായില്ല..:(, കവിത ദഹിക്കത്തില്ല...ഇത്രയും കടുപ്പത്തിലൊക്കെ എഴുതിയാല്‍ പിന്നെ ഒട്ടും മനസ്സിലാകത്തില്ല..
ഇതു നന്നായിരുക്കുന്നു Sharu...
അഭിനന്ദനങ്ങള്‍...
giby, teena.... നന്ദി
വഴിപോക്കാ... മനസ്സിലാകാത്തതിനൊക്കെ കല്ലെറിഞ്ഞാല്‍ എങ്ങനെ? എങ്കിലും വായിക്കാന്‍ ഉള്ള ശ്രമത്തിന് നന്ദി :)
കല്ലെറിഞ്ഞതു എല്ലാവരും തേങ്ങായല്ലെ ഉടക്കുന്നത്. തല്‍ക്കാലം തേങ്ങ കിട്ടാത്തതു ഒരു കരിങ്കല്ലെടുത്തെറിഞ്ഞതാണ്. പൊട്ടിയില്ല..:(
കൊള്ളാം... ആശകളൊക്ക് നടക്കുമാറാകട്ടെ.
കത്തിച്ചെടുത്തു, കുറുക്കിയെടുത്തു, വരട്ടിയെടുത്ത വരികള്‍
കണ്ണൂരാന്‍, ചന്തു.... വന്നതിനും വായിച്ചതിനും നന്ദി ..:)
ഒരു ബ്ലോഗ് തുടങ്ങി...
കാലമാടന്‍
(കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)
കവിത നന്നായി...ഒപ്പമുള്ള ചിത്രവു...
ഷാരു, ആദ്യമായാണിവിടെ.....
ഷാരു ഭാഗ്യവതിയാണ്. ഒരഛന്റെ സ്നേഹമെന്തെന്ന് അറിയാനുള്ള ഭാഗ്യമുണ്ടായല്ലോ!
കവിത നന്നായിരിക്കുന്നു ഷാരൂ.
കാനനവാസന്‍... നന്ദി
കാലമാടന്‍... ഉപയോഗമായാലും ദുരുപയോഗമായാലും ഞാന്‍ ക്ഷമിച്ചു...
ഗീതാഗീതികള്‍... :) വന്നതിനും വായിച്ചതിനും നന്ദി... അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്.. ഇപ്പോഴും ആ സ്നേഹം ഫോണിലൂടെയെങ്കിലും ഞന്‍ അറിയുന്നുണ്ട്.
"ഇന്നീ മരുഭൂവിലൊറ്റക്കു ഞാനെന്റെ
ഭാവിതന്‍ ഏടുകള്‍ തുന്നിടുമ്പോള്‍
തേടുന്നതെപ്പോഴുമാ വിരല്‍ത്തുമ്പിന്റെ
സ്നേഹാര്‍ദ്രമാകും സുരക്ഷ മാത്രം"
പലപ്പോഴും തോന്നുന്നത്. നന്നായി വരികള്‍.
വരികള്‍ തമ്മില്‍ അകലം കൊടുത്താല്‍ വായിക്കാന്‍ എളുപ്പമാകും. വെള്ളെഴുത്ത് തുടങ്ങി.
വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ പറയാനുദ്ദേശിച്ചതൊക്കെ പലരും പറഞ്ഞു കഴിഞ്ഞു അത് കൊണ്ട് ഒരു വാക്കു കൂടി...
നല്ല കവിത.. :)
കണ്ണേ അകലുന്നുള്ളൂ, ഖല്‍ബ് അകലുന്നില്ല എന്നതെത്ര സത്യം.
നന്നായിരിക്കുന്നു.
വായിച്ചുകഴിഞ്ഞപ്പോള്‍, എന്റെ കയ്യും പിടിച്ച് നടക്കുന്ന ആറുവയസ്സുകാരിയുടെ അടുത്തേക്ക് ഞാന്‍ ഓടിച്ചെന്നപോലെ.
ormakalkku thee pidikunnu.....
balyam enikku kaneerinte navulla ormakalanu....
nannayittundu...thudarnnum ezhuthuka
bloginu enganeyaanu itharathi banner title nirmikkukayennu paranju tharamo...?
if it is a corel draw work..?
നല്ല നാളിനായ് ഞാനീ മണല്ക്കാട്ടില്
ഒരുനൂറു സ്വപ്നങ്ങള്‍ നെയ്തിടുന്നു.
വളരെ നന്നായിറ്റുണ്ട്.
അഛനും അമ്മയും വാക്കെന്ന് കേട്ടു
അക്ഷരപിച്ച നടന്ന കാലമെ...
ഓര്‍മകളിലെക്കൊരു സഞ്ചാരം
നന്നായിരിക്കുന്നു
ഷാരൂ, കവിത നന്നായിരിക്കുന്നു ...
എന്റെ പ്രീയപ്പെട്ട കൂട്ടുകാര്‍ക്കെല്ലാം കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... :)
ഷാരു,
കവിത വളരെ വളരെ ഇഷ്ടമായി...
അനിലിന്‍റെ ഈ കവിത വായിച്ച പെരുക്കത്തില്‍ നിന്നൊരു മോചനം!
ഷാരു,
അമ്മയെക്കുറിച്ചെല്ലാവരും എഴുതാന്‍ മത്സരിക്കുമ്പോള്‍ അച്ഛനെക്കുറിച്ചെഴുതിയത് നന്നായി :)
ബാല്യസ്മരണകള്‍ നമ്മെ വീണ്ടും കുട്ടിയാക്കുന്നു. ഇവിടെയും, നന്നായിട്ടുണ്ട്...
ഓര്‍മ്മകളുടെ മുറ്റത്തു കൂടി
നടക്കാന്‍ കൊതിയാണ്.
തമ്മില്‍ കാണുന്ന ചങ്ങാതിയോട്
ഒന്നു മിണ്ടാന്‍,
ഒരു പീലി തുണ്ട് കടം ചോദിക്കാന്‍,
തല്ലു കൊള്ളാതിരിക്കാന്‍ പുസ്തകതാളില്‍
അവന്‍ ഒളിപ്പിച്ച തളിരില കട്ടെടുക്കാന്‍,
മനപാഠമാക്കിയ പദ്യം മലയാളം മാഷിനോട്
ഈണത്തില്‍ ചെല്ലികേള്‍പ്പിക്കാന്‍,
ക്ലാസ്സ് കഴിഞ്ഞ് മടങ്ങുമ്പോള്‍
ഇഷ്ടക്കാരിയ്ക്ക് വേണ്ടി നിക്കറിന്റെ
കീശയില്‍ കാത്തു വച്ച തേന്‍ മിഠായി
കൊടുക്കാന്‍, ഉദയന്‍ ചേട്ടന്റെ
സൈക്കിളിന് മുന്നിലിരുന്ന് വീട്ടിലേക്ക് പായാന്‍,
ഉമ്മായുടെ കൈയില്‍ നിന്ന്
മുളക് ചമ്മന്തി ചേര്‍ത്ത കുഴച്ച ഒരുള ചോറുണ്ണാന്‍....
അങ്ങെനെയങ്ങേനെ...
അഛനു കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സമ്മാനമാണല്ലോ ഷാരൂ ഇത്.. കവിതയുടെ ആത്മാര്‍ഥത ഹൃദയത്തില്‍ തൊടുന്നു.. തലക്കെട്ട് അല്പം കൂടി സജസ്റ്റീവ് ആക്കാമായിരുന്നു.. (ഇതില്‍ എന്തു സജസ്റ്റീവ്നെസ്സ് എന്നാ? അതും ശരിയാണ്..) ആശംസകള്‍
നന്ദി.... :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ