കാപട്യമറിയാത്ത കാലത്തു നീ വന്നു
കളിക്കൂട്ടുകാരിയായെന്റെ തോഴീ
എന്നുമെന്‍ കുറുമ്പിനും കുഞ്ഞുവഴക്കിനും
കൂട്ടായി നീ നിന്നതെന്റെ ചാരെ
വൈകാതെ കാലത്തിനനിവാര്യതയില്‍ നാം
അറിയാതെ വേര്‍പെട്ടകന്നു പോയി
എങ്കിലും മനസ്സാം പുസ്തകത്താളില്‍ നീ
തെളിവേറുമേടായ് മിഴിവോടെ നിന്നു
ഒരുനാളിലര്‍ബുദം നിന്നുടെ രക്തത്തില്‍
ക്രൂരമാം കുസൃതിയതു കാട്ടിയ വേളയില്‍
അകലെയെന്നാകിലും മനസ്സുകൊണ്ടെങ്കിലും
നിന്നിലേക്കെത്തുവാന്‍ ആശിച്ചുപോയ്
ജീവനും മരണവുംനിനക്കായി പൊരുതുന്ന
ആസ്പത്രിമുറിയില്‍ ഞാനെത്തിയ നേരത്തും
പാതിവഴിക്കായ പരീക്ഷയെ ചൊല്ലി നീ
വേവലാതിപ്പെട്ടു പൊട്ടിക്കരഞ്ഞതും
ഏറെക്കഴിയാതെ ബോധം മറഞ്ഞതും
വ്യാധിയാലവശമാം നിന്‍ മുഖം നോക്കി ഞാന്‍
ഏറെ നേരം നിന്നരുകിലായ് നിന്നതും
പാതിമയക്കത്തിലെനിക്കു നീ നല്‍കിയ
പുഞ്ചിരിത്തിളക്കവും ഞാനോര്‍ത്തീടുന്നു
പിന്നെയൊരു ചിതയായ് നീയടങ്ങുമ്പൊഴാ-
കാഴ്ചയതു മറച്ചെതെന്‍ കണ്ണുനീരും
ഒരുനാളീലൊന്നിച്ചെടുത്തൊരാ സ്കൂള്‍ചിത്രം
നെഞ്ചോടടക്കി ഞാന്‍ സ്വയമടങ്ങി
കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ചിത്രത്തില്‍
കളങ്കമന്യേ നീ ചിരിച്ചു നില്‍ക്കെ
തേടുന്നു ഞാനീ ലോകത്തിലൊക്കെയും
എന്‍ ചാരെ നില്‍ക്കുമൊരു കൂട്ടിനായി



34 അഭിപ്രായ(ങ്ങള്‍):
എന്നോ എന്നില്‍ നിന്നകന്ന് അകലെ നാമറിയാത്ത ലോകത്തേക്ക് മടങ്ങിപ്പോയ എന്റെ സ്വന്തം കൂട്ടുകാരിക്കു വേണ്ടി....
വൈകാതെ കാലത്തിനനിവാര്യതയില്‍ നാം
അറിയാതെ വേര്‍പെട്ടകന്നു പോയി...വളരെ നന്നായി....ഈ ഓര്‍മ്മകള്‍...
നല്ല കവിത. പക്ഷേ വായിച്ചിട്ട് വലിയ ഫീലിംഗൊന്നും ഉണ്ടായില്ല കേട്ടോ. ഷാരു മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍,.. ഷാരുവിനെ, ഇനിയും ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം, സ്വീകരിക്കാന്‍, അവിടെ, ആ കൂട്ടുകാരി ഉണ്ടാകും.
NB:മരണാനന്തര ജീവിതത്തില്‍ ഉറച്ചു വിശ്വസിക്കുന്നവരുടെ ഒരു വലിയ വിഭാഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ട്. If you have time visit http://www.victorzammit.com - വെറുതേ വായിക്കൂ, അവര്‍ക്കെന്താണ് പറയാനുള്ളതെന്നറിയാമല്ലോ :), he (Victor Zammit) has written a famous book 'A Lawyer Presents the case for the afterlife'. ഷാരുവിന് (എല്ലാവര്‍ക്കും) വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ അദ്ദേഹം പറയുന്നത് വളരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ്. Just give it a try. I can send the ebook if interested. യുക്തിവാദിച്ചേട്ടന്മാര്‍ ക്ഷമിക്കുക, ഉപദ്രവിക്കരുത് :)
കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ചിത്രത്തില്‍ നിന്നും ഇങ്ങനെ ഓര്‍ത്തെടുക്കാന്‍ എന്തെല്ലാം!
Sharu....വിന്റെ സ്വന്തം കൂട്ടുകാരിക്കുള്ള ഈ സ്മരണാഞ്ജലി നന്നായിരിക്കുന്നു...
മുന്‍പ് ഒരു തൂലികാസുഹൃത്തിന്റെ മരണത്തിലവസാനിച്ച ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോ ഇതാ ഈ കൂട്ടുകാരിയുടേയും. എല്ലാ പോസ്റ്റുകളും ദുഖപര്യവസായികളാകുന്നതെന്തേ ?
ശിവ കുമാര്‍, വിനോജ്, ടീന, നിരക്ഷരന്‍... എല്ലാവര്‍ക്കും നന്ദി...
അനുഭവങ്ങള്‍ കൂടുതലും ദു:ഖത്തില്‍ ചാലിച്ചതാണ്...മന:പൂര്‍വ്വമല്ല...
ഷാരൂ...
ആ കൂട്ടുകാരിയ്ക്കു വേണ്ടിയുള്ള ഈ സ്മരണാഞ്ജലി വളരെ നന്നായി. ആ സൌഹൃദത്തിന്റെ ആഴ്അവും ഈ വരികളിലൂടെ തെളിയുന്നു.
ആ സുഹൃത്തിന് ആദരാഞ്ജലികള്‍
ഓര്മ്മ ഒരു വേവലാതിയാണ്
ഒന്നും ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞങ്കില്‍...
നന്നായിരിക്കുന്നു ഷാരൂ.
സത്യം പറയാലോ.. എനിക്ക് തീരെ ഇഷ്ടായില്ല. സ്വന്തം അനുഭവം എന്ന നിലയില്‍ ശാരൂ എന്ന പെണ്‍കുട്ടിക്ക് ചിലപ്പോള്‍ ഇതെല്ലാം വളരെ സെന്‍സിറ്റീവ് ആയ വരികളായി തോന്നിയേക്കാം. പക്ഷേ.. എന്തോ...
അതൊക്കെ പോട്ടെ, ആരാ ആത്?
ഷാരു....
എന്തിനീ മിഴികള്‍
നിറക്കുവതിനിയും...
മയാത്ത ചിത്രമായി
മനസ്സില്‍ കൊത്തിയൊരെന്‍
കുഞ്ഞിപെങ്ങള്‍
വീണ്ടുമിതാ ഈ വരികളിലൂടെ
..............വാക്കുകളില്ല
അതിമനോഹരം.....
മികച വരികളിങ്ങനെ....
ജീവനും മരണവുംനിനക്കായി പൊരുതുന്ന
ആസ്പത്രിമുറിയില്‍ ഞാനെത്തിയ നേരത്തും
പാതിമയക്കത്തിലെനിക്കു നീ നല്‍കിയ
പുഞ്ചിരിത്തിളക്കം ഞാനോര്‍ത്തീടുന്നു
പിന്നെയൊരു ചിതയായ് നീയടങ്ങുമ്പൊഴാ-
കാഴ്ചയതു മറച്ചെതെന്‍ കണ്ണുനീരും
അഭിനന്ദനങ്ങള്‍
ഇവിടെ നോകൂ..ഒരു ചിത്രം കാണാം...
ഇവിടെ
നന്‍മകള്‍ നേരുന്നു
മുകളില്‍ കൊടുത്ത ലിങ്ക് വര്‍ക്ക് ചെയുന്നിലെങ്കില്‍
ഇത ഇവിടെ...
http://www.mazhathully.com/gallery/details.php?image_id=146
നന്‍മകള്‍ നേരുന്നു
നന്നായി ഷാരൂ
:)
ഉപാസന
ലളിതം സുന്ദരം ഈ വരികള്‍.
തുടരുക എന്നും...
ഓര്‍ക്കുന്തോറും നഷ്‌ടസൗഹൃദങ്ങള്‍
തഴച്ചുവളരും പോഷിക്കും.. ഇനിയുമെന്നെങ്കിലും എവിടെവെച്ചെങ്കിലുമൊന്ന് കാണുമെന്ന
പ്രത്യാശ അതിനൊരു വളമാകും..
നന്നായിരിക്കുന്നു...
ചില വരികള്‍ ചേമ്പിലയിലെ മഴത്തുള്ളി പോലെ പിടിതരാതെ പിടഞ്ഞു മാറും...ഷാരുവിന്റേത് ഓലച്ചീന്തിലൂടെ ഊര്‍ന്നിറങ്ങുന്ന മഴ....
നാം കണ്ണടച്ചു ധ്യാനിക്കുമ്പോള്‍ മുട്ടു കുത്തി പ്രാര്‍ഥിക്കുമ്പോള്‍...സൌഹൃദത്തിന്റെ ഒറ്റവരിപ്പാലം..കുരുത്തം കെട്ട ദൈവം എടുത്തു മാറ്റും,തുരുത്തില്‍ നാം ഒറ്റപ്പെടും.ഷാരു, കവിത ഇഷ്ടപ്പെട്ടു.
:)
ജീവിതം. അതിനെ വ്യാഖ്യാനിക്കാന്‍ നമുക്കാകില്ലല്ലൊ ഷാരൂ. പിന്നെ വിധി ആ വിധിയുടെ ക്രൂരത ഏറ്റുവാങ്ങിയെ പറ്റൂ. നൊമ്പരത്തിന്റെ നനവുമായി കാലം തന്ന ക്രൂരത,
ശ്രീ ...:),നജൂസ്... :)
ശ്രീനാഥ്...ഇഷ്ടമായില്ലെന്നറിഞ്ഞതില്‍ ഖേദമുണ്ട്. നന്നാക്കാന്‍ ശ്രമിക്കാം :)
മന്‍സൂര്‍ ഭായി...നന്ദി...ചിത്രം കണ്ടു കെട്ടോ..
ഉപാസന... :)
ഏറനാടന്‍, കൂട്ടുകാരന്‍, ദേവതീര്‍ത്ഥ, വേണു ...എല്ലാവര്‍ക്കും നന്ദി :)
മിന്നാമിനുങ്ങിനും നന്ദി..:)
എന്നുമോര്‍കാന്‍ നമുക്കവരേകിയ
ഓര്‍മകുറിപ്പുകളില്ലെ..
മരിചിട്ടും മരിക്കാത്ത കുടിപ്പുകള്‍
നന്നായിട്ടുണ്ട്.. :-)
വേര്‍പ്പെട്ടു പോയ കൂട്ടുകാരിയെ കുറിച്ചുള്ള ഈ വരികള്‍ നന്നായി ഷാരു
നല്ല വരികള്‍.
വേര്‍പാടിന്റെ വേദന നന്നായി പകര്‍ത്തിയിരിക്കുന്നു.
പിരിഞ്ഞു പോയ
സ്നേഹിതയുടെ
ആത്മാവിനു
ആദരാഞ്ജലികള്‍ !
ഹൃദയ സ്പര്‍ശിയായിരിക്കുന്നു
ഈ ഓര്‍മകുറിപ്പ്
എല്ലാ നല്ല വാക്കിനും നന്ദി.... :)
കളിക്കൂട്ടുകാരിയുടെ ഓര്മ്മ ഇപ്പോഴും ഉണ്ടെന്നുള്ളതു തന്നെ അഭിനന്ദനാര്ഹം.....എനിക്കൊരൊറ്റണ്ണത്തിനെ ഓര്മ്മയില്ല :)
qw_er_ty
ഈ ലോകത്തെയും, അതിന്റെ രഹസ്യങ്ങളെയും എല്ലാം ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുന്ന പഠനങ്ങള്‍ക്കായി .. സമയം കണ്ടെത്തി... www.harunyahaya.com
സന്ദര്‍ശിക്കുക
പിന്നെ കവിത നന്നായിരിക്കുന്നു..
നന്നായിരിക്കുന്നു
ഓര്‍മയില്‍ നോവുന്നത് മറക്കാന്‍ കഴിഞ്ഞെന്കില്‍
ഓര്‍മകള്‍ ഇനി മേല്‍ പിറക്കാതിരുനെങ്കില്‍
പാവം കൂട്ടുകാരി.
വേര്‍പാട് നിര്‍വൃതിയായി പടരുന്ന വികാരമാണെന്ന്
ഒരു സുഹൃത്ത് പറഞ്ഞു...
അവളുടെ മനസിന്റെ കാഠിന്യത്തെ പഴിക്കാന്‍ ശ്രമിച്ചിരിക്കുമ്പോള്‍
കരഞ്ഞുകൊണ്ടടുത്തുവന്നു...
നിര്‍വൃതിയല്ല ആ വികാരം മറിച്ച് ദുഖത്തിന്റെ കടലാണെന്ന്
തിരുത്താന്‍...
ഞാനപ്പോള്‍ നിര്‍വികാരികതയിലേക്ക് നടന്നുകഴിഞ്ഞിരുന്നു....
ദുഖത്തിന്റെ കൂട്ടുകാരി...
വേര്‍പാട് തളര്‍ത്തികളഞ്ഞ മനസില്‍ നിന്നും
പുനര്‍ചിന്തയിലൂടെ
വര്‍ത്തമാനത്തിന്റെ മനോഹാരിതയിലേക്ക്
തിരിച്ചെത്തുക..
അവിടെയുമുണ്ട് പുതിയ പുതിയ സൗഹൃദങ്ങള്‍....
ജന്മങ്ങള്‍ക്കപ്പുറം കണ്ടെത്താന്‍ കഴിയാത്തത്ര
മൃദുലവും...ഊഷ്മളതയുമുള്ളത്...
ആശംസകള്‍...
ഷാരു,
സൌഹൃദത്തിന്റെ ഈ സ്മരണാഞ്ജലി നന്നായിരിക്കുന്നു...
നന്നായി ഈ സ്മരണാഞ്ജലി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ