മണ്ണില്‍ പെയ്തിറങ്ങുന്ന നിമിഷത്തിനായ്
മുകിലാകുമാശ്രമവനിയില്‍
ഒരു ജന്മം തപസ്സ് ചെയ്യുന്ന
ജലകണികയെപ്പോലെ....
ഹിമബിന്ദുവിനെ സീമന്തരേഖയില്‍ ചാര്‍ത്തി
സൂര്യനെ നോക്കിച്ചിരിക്കാന്‍
പതിറ്റാണ്ടിലേറെ കാത്തിരിക്കുന്ന
കുറിഞ്ഞിപ്പൂവിനെപ്പോലെ....
വര്‍ണ്ണങ്ങള്‍ വിടരുന്ന കാലവും കാത്ത്
പൂവിനെ ഒരുമാത്ര ചുംബിക്കാന്‍
പോടിനുള്ളില്‍ വ്രതം നോറ്റിരിക്കുന്ന
കുഞ്ഞുപൂമ്പാറ്റയെപ്പോലെ....
പ്രകാശം തേടിപ്പറക്കാന്‍ ഒരുജന്മം മുഴുവന്‍
ചിറകിനായ് പ്രാര്‍ത്ഥിച്ച്
ചിതല്‍പ്പുറ്റിനുള്ളില്‍ മഴയെ കാത്തിരിക്കുന്ന
ഈയലിനെപ്പോലെ....
നീ എന്നില്‍ അലിയുന്ന നിമിഷത്തിനായ്
ഈ ജന്മം മുഴുവന്‍ സാഫല്യവും തേടി ഞാന്‍ കാത്തിരിക്കും
ഒരുവേള നീ വന്നില്ലെങ്കില്‍....
വരുന്ന ജന്മങ്ങളിലും



32 അഭിപ്രായ(ങ്ങള്‍):
നന്നായി എഴുതിയിരിക്കുന്നു.
ഒരുകാര്യം സമ്മതിച്ചു. പ്രണയത്തെയും വിരഹത്തെയും ഏറ്റവും നന്നായി അവതരിപ്പിക്കുന്നവരില്‍ ഒരുപേരുകൂടി ചേര്‍ത്തിരിക്കുന്നു.
ഓ ടോ, ആ കാമുകനോടെനിക്ക് അസൂയതോന്നുന്നു.
നല്ല ഭാവന...എന്തു നല്ല വരികള്‍....
നിന്നെ ലയിക്കുവാന്‍ നിന്നിലലിയുവാന്‍ കാലത്തിന്റെ ഇടനാഴിയില്‍ ഒരു കാത്തിരിപ്പാണ് സഖീ നിന്റെ പ്രിയപ്രാണന്‍
പ്രണയവും വിരഹവും കാത്തിരിപ്പും സുഖമുള്ള ഒരു നോവാണ്.. ഇടനെഞ്ചിലെ ഒരു കനല്‍ ഇങ്ങനെ കത്തും..
സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിലെ കാഴ്ചകള്‍ക്ക് ചിതലരിക്കാനാകില്ലല്ലൊ അല്ലെ .നിന്റെ സ്വപ്നം പോലെ നിന്റെ നാഥന്‍ നിന്നിലയിയുന്ന ഒരു നിമിഷം വരും...
മാലാഖമാര്‍ അതിനു വേണ്ടി ഭൂമിയില്‍ പ്രത്യക്ഷപ്പെടും..
ആശംസകള്‍,
not bad..
who is that hero ? me ?
വര്‍ണ്ണങ്ങള്‍ വിടരുന്ന കാലവും കാത്ത്
പൂവിനെ ഒരുമാത്ര ചുംബിക്കാന്‍
പോടിനുള്ളില്‍ വ്രതം നോറ്റിരിക്കുന്ന
കുഞ്ഞുപൂമ്പാറ്റയെപ്പോലെ....
ഇന്നത്തെകാലത്ത് ഇങ്ങനത്തെ ആണും പെണ്ണും കുറവാണ്. ഇല്ലാന്നല്ല കുറവാണ് :)
നല്ല വരികള്‍, ഷാരൂ...
“ഹിമബിന്ദുവിനെ സീമന്തരേഖയില്‍ ചാര്‍ത്തി
സൂര്യനെ നോക്കിച്ചിരിക്കാന്‍
പതിറ്റാണ്ടിലേറെ കാത്തിരിക്കുന്ന
കുറിഞ്ഞിപ്പൂവിനെപ്പോലെ...”
ഈ വരികള്‍ കൂടുതലിഷ്ടമായി.
:)
ഉം... രസംണ്ട് ട്ടാ...
പക്കെങ്കീ... ആരെയാ നീ ഉദ്ദേശിക്കുന്നത്?
കാത്തിരിപ്പിന്റെ നിമിശങ്ങളിള്‍ നന്നായി വര്‍ണിചിരിക്കുന്നു....!!!!
ഷാരൂ.. സുഖമുള്ള കവിത.
എവിടെയും, ഏതു കാത്തിരിപ്പിലും പ്രണയം പൂവണിയട്ടേ..
പുതിയ ലേ ഔട്ട്?
എനിക്കിഷ്ടമായി. നന്നായിരിക്കുന്നു.
അതിനൊരുകാരണം ഇപ്രാവശ്യം വിഷാദം ഇല്ല എന്നത് തന്നെ.
അല്ലാ....അരാണാ ഭാഗ്യവാനെന്ന് പറഞ്ഞില്ല!!! ഈ ജന്മവും വരും ജന്മവുമെല്ലാം സാഫല്യവും തേടി കാത്തിരിക്കുന്ന ആ ലവന്‍ ??
എല്ലാവര്‍ക്കും നന്ദി... :)
പിന്നെ ആളെ അറിയണം എന്നു ആരൊക്കെയോ പറഞ്ഞല്ലൊ.... പറഞ്ഞു തരാം കെട്ടോ
വിരഹം മാറി പ്രേമം തലക്കു പിടിച്ചു...കൊള്ളാം മാറ്റം നല്ലത...
പ്രകാശം തേടിപ്പറക്കാന്‍ ഒരുജന്മം മുഴുവന്‍
ചിറകിനായ് പ്രാര്‍ത്ഥിച്ച് .........
നല്ല വരികള്‍.... നല്ല കവിത.
നല്ല കവിത
ഷാരു...
നല്ല വരികള്‍..പക്ഷേ
ഷരുവിന്റെ സ്ഥിരം ശൈലിയുടെ മികവില്ല ഈ വരികള്‍ക്ക്
പണ്ടേന്നോ..കൈവിട്ടു പോയൊരെന്‍
മനസ്സിന്‍ മര്‍മ്മരങ്ങള്‍
ഇന്നുമീ തീരങ്ങളില്‍
അലയുന്നുവോ
ആ മധുരമാം ഓര്‍മ്മകള്‍
ഒരിക്കലെങ്കിലും തിരിചു വരുമെന്ന
പ്രതീക്ഷയോടെ കാത്തിരിപ്പു ഞാന്‍
അഭിനന്ദനങ്ങള്‍.....
നന്‍മകള്‍ നേരുന്നു
കാത്തിരിപ്പിനു അര്‍ത്ഥമുണ്ടാവും ഷാരു.
നല്ല വരികള്‍.
:)
aപ്രണയം അങ്ങനെയാണ്...
അതിന്റെ പൂര്‍ണതയില്‍ പകുത്തുനല്‍കാന്‍
ഒന്നും ബാക്കിവെക്കില്ല...
അര്‍ത്ഥശൂന്യതയുടെ ആഴങ്ങളിലേക്ക്
കൂപ്പുംകുത്തുമ്പോഴും
അത് വിരഹത്തിന്റെ മറതീര്‍ത്ത്
ചിരിക്കുകയേയുള്ളു....
ഇന്നത്തെ പ്രണയം...
കുടുസുമുറികളിലെ മാംസദാഹത്തില്‍
അലിഞ്ഞില്ലാതാവുന്ന
വെറും മഞ്ഞുകണങ്ങള്‍ മാത്രമാവുന്നുവോ...
കാല്‍പനികകുളിരില്‍ പെട്ട്
ആത്മാവ് നഷ്ടപ്പെട്ട്
തേങ്ങുന്ന തിരിനാളമായി എരിഞ്ഞടങ്ങുന്നുവോ....
അനൂ...
നിന്റെയീ തിരിഞ്ഞുനടപ്പില്‍
ആനന്ദിക്കുന്നു ഈ ദ്രൗപദി...
ആര്‍ത്തിയും ആസക്തിയും ബാധിച്ച
ഈ ലോകത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കുന്നുത് കൊണ്ടാവാം..
നീ ചിരിക്കുമ്പോള്‍
എനിക്ക് ദുഖിക്കേണ്ടി വരുന്നത്....
കാലം നിനക്ക് കൂട്ടിരിക്കാന്‍
സന്തോഷത്തിന്റെ നിമിഷങ്ങളെ മാത്രം
അയച്ചിരുന്നെങ്കിലെന്ന് പ്രാര്‍ത്ഥിക്കുന്നു....
കവിതയുടെ കനല്‍ നെഞ്ചോടു ചേര്‍ക്കുന്നു....
നന്നയിരിക്കുന്നു
അധികം കാത്തിരിക്കേണ്ട ഇട വരാതിരിക്കട്ടെ. ;)
വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല;)പ്രത്യാശ നല്ലതാണ്...:)
ശുഭപ്രതീക്ഷകളുടെ ചിറകിലേറിയുള്ള യാത്ര എപ്പോഴും ഹൃദ്യമത്രെ...
പ്രണയത്തിലും അപ്പോള്‍ പോസിറ്റീവ് എനര്‍ജി നിറയുന്നു...
വരും ജന്മം എന്ന പ്രഹേളിക യാഥാര്‍ത്ഥ്യമാണോ എന്നറിയില്ലെങ്കില്‍ കൂടി...
ഇനിയും നല്ല രചനകള്‍ വരട്ടെ... :-)
കവിത നന്നായി കേട്ടോ....
കാത്തിരിപ്പ് സഫലമാകട്ടെ...
Sharu,
നന്നായി എഴുതിയിരിക്കുന്നു.
നല്ല ഭാവന... നല്ല വരികള്‍....
നീ എന്നില്‍ അലിയുന്ന നിമിഷത്തിനായ്
ഈ ജന്മം മുഴുവന്‍ സാഫല്യവും തേടി ഞാന്‍ കാത്തിരിക്കും
ഒരുവേള നീ വന്നില്ലെങ്കില്‍....
വരുന്ന ജന്മങ്ങളിലും
വല്ലാതെ നൊമ്പരപ്പെടുത്തുന്ന വരികള്‍... കൂട്ടുകാരീ ആശംസകള്‍.
“നീ എന്നില്‍ അലിയുന്ന നിമിഷത്തിനായ്
ഈ ജന്മം മുഴുവന്‍ സാഫല്യവും തേടി ഞാന്‍ കാത്തിരിക്കും
ഒരുവേള നീ വന്നില്ലെങ്കില്‍....
വരുന്ന ജന്മങ്ങളിലും“
ശാരൂ നന്നായിട്ടുണ്ട് കവിത!
NALLA..BORAYITTUNDU..
ഷാരൂ,
കവിത നന്നായിട്ടുണ്ട്!കാത്തിരിപ്പ് സഫലമാകട്ടെ!
നല്ല വാക്കുകള്‍ക്ക് നന്ദി.... :)
ഷാരു...
നല്ല വരികള്‍...
നല്ല കവിത...
ഈ കവിത കാണാന്‍ വൈകി...
നന്നായിട്ടുണ്ട്...
വരും. വരാതിരിക്കില്ല! വരതിരിക്കാനകില്ലല്ലോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ