2008, ഫെബ്രുവരി 20, ബുധനാഴ്ച

എന്റെ ദിവസം...


ആറേകാലിന്റെ ആദ്യത്തെ അലാറം

മണിമുഴക്കുമ്പോഴേ കൊന്നു ഞാനതിനെ

‘ഉറക്കത്തിലാണു നിന്റെ കിന്നാരം’

എടുത്തെറിയുമെന്ന ഭീഷണി പുറകെ

ഏഴേകാലിനു വീണ്ടും മണിമുഴക്കം

അതവസാന താക്കീതാകയാല്‍‌

വകവെക്കാതെ തരമില്ലെനിക്ക്

സമയമില്ലാത്ത സമയമെന്ന പരാതിചൊല്ലി

പ്രാഥമികങ്ങളൊക്കെയും നടത്തണം

പാലൊഴിച്ചൊരു ചായയില്ലാതെന്തു സുപ്രഭാതം

ഇതിനിടയിലാണെന്റെ തയ്യാറെടുപ്പുകള്‍‌

ചുണ്ടിലെ ചായം തേച്ചു നിര്‍ത്തിയാല്‍‌

പിന്നെയാകാം ഒരല്പം സുഗന്ധം കൂടി

പിന്നെയൊരോട്ടമാണതിനിടയില്‍ സംഗീതം

വഴിയേ പോകുന്ന സുന്ദരനൊരു കടാക്ഷം കൂടി

എട്ടിനെത്തേണ്ടുന്നവള്‍‌ എട്ടരക്കെന്നോ

ചോദ്യത്തിനുത്തരമായ് നല്ലൊരു പുഞ്ചിരിയും

പിന്നെ തുടങ്ങുന്ന ചാറ്റിങ്ങും ബ്ലോഗ്ഗിങ്ങും

ഇടയില്‍ മരിക്കാത്ത ആത്മാര്‍ത്ഥതക്കല്പം ജോലിയും

ആറുമണിയാകുന്നതറിയാറില്ല പലപ്പോഴും

സുഹൃത്‌മനസ്സുകളുമായുള്ള സംവേദനത്തിന്റെ കാര്യക്ഷമത

ആറുമണിക്കന്യദേശക്കാരി സഹമുറിയത്തിക്കൊപ്പം മടക്കം

കാതുപൂക്കുന്നു ആംഗലേയത്തിലെ ഹാസ്യം കേട്ട്

തിരികെ മറ്റെന്തു ചെയ്യാനെന്നോര്‍ക്കുകില്‍

മാതൃഭാഷയിലസഭ്യമെങ്കിലും പറയും ചിരിക്കവേ

തിരികെയെത്തിയാലെന്തു ചെയ്യാനെന്നോര്‍ക്കുമെന്നും

ആ കിടപ്പില്‍‌ തന്നെ മയങ്ങുമൊരല്പനേരം

കണ്ണുതുറന്നാല്‍‌ കാണുന്നതു കാര്‍ട്ടൂണിന്നതിപ്രസരം

എന്തിനീ ക്രൂരതയെന്നോടെന്നാ‍ത്മഗതം

ഭക്ഷിക്കാനെന്തെങ്കിലും കൂടിയായാല്‍ സ്വസ്ഥം

പിന്നെ മൊബൈലില്‍‌ അല്പം പ്രണയസല്ലാപം

ഉറക്കത്തിലെ കിനാക്കള്‍ക്കായി ചൂടുള്ളൊരു ചുംബനം

കാമുകന്റെ വകയും അവനായി സമര്‍പ്പിച്ചതും

രാവിലെ വിളിച്ചുണര്‍ത്താന്‍‌ അലാറവും വെച്ചാല്‍‌

ഉറങ്ങാം എനിക്കായുള്ള ദിനമെന്ന സ്വപ്നവും കണ്ട്

36 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

ഇതെന്റെ തോന്ന്യാസം....എന്റെ ദിവസം :)

ശ്രീ പറഞ്ഞു...

ഒരു ദിവസത്തെ മുഴുവനായും ചിത്രീകരിച്ചിരിയ്ക്കുന്നല്ലോ. കൊള്ളാം.

ഈ ടൈംപീസ് സെറ്റു ചെയ്തിട്ട് സമയം മാറ്റി വയ്ക്കുന്ന പരിപാടി എല്ലായിടത്തും പതിവാണല്ലേ?
:)

നിരക്ഷരന്‍ പറഞ്ഞു...

“വഴിയേ പോകുന്ന സുന്ദരനൊരു കടാക്ഷം കൂടി“

നോട്ടിക്കുട്ടിയുടെ സ്വഭാവം കുറേശ്ശെ ഉണ്ടല്ലേ ?
:) :)

ഇത്തിരിവെട്ടം പറഞ്ഞു...

:)

നജൂസ്‌ പറഞ്ഞു...

Good

സുല്‍ |Sul പറഞ്ഞു...

ഇതു തോന്യാസം തന്നെ
ഒരു ദിവസം മുടിഞ്ഞതറിയാതെ പോയി.
-സുല്‍

കാനനവാസന്‍ പറഞ്ഞു...

ഇതൊരൊന്നൊന്നര ദിവസം തന്നെ... :)
വായിക്കാന്‍ രസമുണ്ട്.

അജ്ഞാത പറഞ്ഞു...

ഇതെന്റെ തോന്ന്യാസം....എന്റെ ദിവസം :)

തോന്ന്യാസം തന്നെ

RaFeeQ പറഞ്ഞു...

കുറച്ചു തോന്ന്യസമില്ലങ്കിലെന്തു രസം.. :)

ഉപാസന | Upasana പറഞ്ഞു...

തോന്ന്യാസമേ നിന്റെ പേരോ ഷാരു.

നല്ല രസമായിരുന്നു ഷാരു വായിക്കാന്‍.
:)
ഉപാസന

ചിതല്‍ പറഞ്ഞു...

പിന്നെ തുടങ്ങുന്ന ചാറ്റിങ്ങും ബ്ലോഗ്ഗിങ്ങും
ഇടയില്‍ മരിക്കാത്ത ആത്മാര്‍ത്ഥതക്കല്പം ജോലിയും..
എല്ലാരാകഥയും ഇത്‌ തന്നല്ലേ...
good...

Teena C George പറഞ്ഞു...

എന്റെ കാര്യങ്ങള്‍ എങ്ങനെ ഇത്ര കൃത്യമായി മനസ്സിലാക്കി?

(ചുണ്ടിലെ ചായം,സുന്ദരനൊരു കടാക്ഷം... അതു രണ്ടും ഒഴിച്ച്...)

കാപ്പിലാന്‍ പറഞ്ഞു...

good

ശെഫി പറഞ്ഞു...

ഒരു വിധം എല്ലായ്ടത്തും ജീവിതം ഒരേ പോലെ തന്നെയാണല്ലേ

ശ്രീവല്ലഭന്‍ പറഞ്ഞു...

ഷാരു,
കവിത ലളിതം, മനോഹരം. അഭിനന്ദനങ്ങള്‍!.

ജ്യോനവന്‍ പറഞ്ഞു...

സത്യമെന്ന് കളവിന്റെ ഭാവനയും
തോന്ന്യാസമെന്ന് ജീവിതരേഖയും!
:)

ഫസല്‍ പറഞ്ഞു...

Shubha raathri

ശ്രീനാഥ്‌ | അഹം പറഞ്ഞു...

:)

അഗ്രജന്‍ പറഞ്ഞു...

ഒന്നുകൂടെ ഓര്‍ത്ത് നോക്കിക്കേ...
എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോന്ന്

ഒരു നാലഞ്ച് വരിക്കുള്ള വഹയാണ് ‘പ്രാഥമികങ്ങള്‍‘ കൊണ്ടുപോയത്

:)

G.manu പറഞ്ഞു...

അടിയ്ക്കെണ്ടലാറമേ അടുപ്പത്തിരിക്കുന്ന
കനയ്ക്കും ദിനങ്ങളെ രുചിക്കാനിറങ്ങുവാന്‍
തിടുക്കം തീരേമില്ല..തണുപ്പില്‍ പുതപ്പുള്ളില്‍
പൊടിക്കുമിളം ചൂടില്‍ തനിച്ചുറങ്ങട്ടേ...

:)

ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു...

ഈ അലറാം നില്‍ക്കുന്ന ഒരു ദിവസം.. അന്ന് ചുണ്ടില്‍ ചായമിടലില്ല.. സുന്ദരനു
കടാക്ഷമില്ല.. .. ആത്മാര്‍ത്ഥമായി മനുഷ്യന്‍ ആഗ്രഹിച്ചു പോകുമത്രെ.. ഒരു ദിവസം തിരിച്ചു കിട്ടിയിരുന്നെങ്കിലെന്ന്....

സു | Su പറഞ്ഞു...

ഇതുതന്നെയാവര്‍ത്തിച്ചാല്‍ എന്നും നല്ല ദിവസം!

നവരുചിയന്‍ പറഞ്ഞു...

അപ്പൊ അലാറം വെച്ചിലെങ്കില്‍ എത്ര മണി വരെ ഉറങ്ങും ?? കൊള്ളാട്ടോ തോന്ന്യാസം ..

സതീര്‍ത്ഥ്യന്‍ പറഞ്ഞു...

ഒരു ദിവസത്തെ ഓട്ടപ്രദക്ഷിണത്തിനിടയില്‍, ഗദ്യം അല്പമേറെ കടന്നു വന്നോ എന്നൊരു ശങ്ക..
എങ്കിലും സംഭവം സത്യം... ഒരു സുന്ദരനേയുള്ളൂ? ഇവിടെയാണെങ്കില്‍ 8മണിക്ക് പോണത്, 8.30പോണത് പിന്നെ 9ന്... അങ്ങനെ സുന്ദരിമാരുടെ ഒരു ബഹളമാ.. :-)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ഇത് ഒരു ദിവസത്തിന്റെ തുടക്കമല്ലല്ലൊ ഇനിയും എത്രയെത്ര പുലരികള്‍ ഇങ്ങനെ പോയ്മറയും,

Sourcebound പറഞ്ഞു...

at least one person is true to herself! i admire the courage.

അവിടു്ത്തെപൊലെ ഇവി്ടേയും...

തറവാടി പറഞ്ഞു...

ഷാരു,

രാവിലെ എണീറ്റ് വൈകുന്നേരം വരെ എന്തു ചെയ്യുന്നു എന്നെഴുതുന്നത് നിങ്ങളുടെ സ്വതന്ത്ര്യം , പക്ഷെ ഞാനടക്കമുള്ളവരുടെ സമയം കൊല്ലിക്കാന്‍ നിങ്ങളുടെ എഴുത്തിനായി എന്നത് നിങ്ങളുടേ എഴുത്തിന്‍‌റ്റെ വിജയമായി കാണാതിരിക്കുക , കാരണം ചുരുങ്ങിയത് ഞാനെങ്കിലും ഇതെഴുതാന്‍ കാരണം തിരിച്ചറിവുണ്ടാവട്ടെ എന്നുകരുതിയാണ്.

Ranjith chemmad പറഞ്ഞു...

നഗരവേഗം, ദ്രുതകര്‍മ്മം
പകര്‍ന്നാറ്റും ലിപിക്കൂട്ടം
നേര്‍ചിത്രം പ്രവാസത്തിന്‍
വരയ്ക്കൂ നീ തുടര്‍ന്നിനിയും
ഒഴിവാക്കാം? കല്‍പ്പനതന്‍
പ്രണയപര്‍വ്വം?
(അചുംബിതം...എനിക്കിഷ്ടം)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഒരു ദിവസം കൊള്ളാല്ലോ ഷാരൂ

കടല്‍ മയൂരം പറഞ്ഞു...

ഞാന്‍ തിരക്കില്‍പ്പേട്ട് എവിടെയോ മറന്നുപ്പോയ എന്റെ വരീകള്‍ ഞനീ ബ്ലോഗില്‍ കണ്ടു.. സത്യം.. മനസ്സില്‍ കരുതിയിരുന്നതും എഴുതാന്‍ മറന്നതുമ്മായ ഒരുപാട് കാര്യങ്ങള്‍... എല്ലാ‍ പോസ്റ്റും വായിച്ചു,നന്നായിട്ടുണ്ട്..

നിലാവര്‍ നിസ പറഞ്ഞു...

ഉം... ഒരീസം തീര്‍ന്നു അല്ലേ..

ദേവതീര്‍ത്ഥ പറഞ്ഞു...

നല്ല രസമുണ്ട് വായിക്കാന്‍

ഏ.ആര്‍. നജീം പറഞ്ഞു...

ദിതാണ്.... ദിത് തന്നാണ് ഓരോ പ്രവാസിയുടേയും ദിനം. ഗള്‍ഫില്‍ മാത്രമല്ല ബാങ്ക്ലൂര്‍ ആയാലും മുബെ ആയായും..

രസിച്ചൂട്ടൊ

ഹരിശ്രീ പറഞ്ഞു...

ഷാരൂ,

മനോഹരം....

ദിവസത്തിന്റെ വേഗതയെയുംതാളത്തേയും കുറിയ്കുന്ന വരികള്‍....

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്..

Madhu പറഞ്ഞു...

Search by typing in Malayalam.

http://www.yanthram.com/ml/