
ഒരിക്കല്‍ മനസ്സുകളൊന്നായിരുന്നു
നീ ഞാനും ഞാന്‍ നീയുമായിരുന്നു.
ജീവിതസമരത്തില്‍ ദിശമാറി നീങ്ങവേ
അന്യോന്യമെന്നോ അന്യരായി
അര്‍ബുദം ആദ്യം പടര്‍ന്നുലഞ്ഞത്
നിന്നിലോ എന്നിലോ?
അകന്ന മനസ്സുകളുടെ വിടവിലൂടെ
പാഞ്ഞുകയറിയ വിഷവാഹിനി
സൌഹൃദവീഥിയില്‍ നഞ്ചേകി
ചിന്തകളില്‍ വെറുപ്പിന്റെ കയ്പുപാകി
ബന്ധങ്ങളിലെ സ്നേഹപ്രവാഹംനിലയ്ക്കവേ
മനസ്സില്‍ പരസ്പരം മൌനിയായി
സൌഹൃദത്തെ ബാധിച്ച അര്‍ബുദം
അസൂയയോ അഹങ്കാരമോ?
ചിന്തിക്കാന്‍ നേരമില്ല തെല്ലും
തിരക്കാണെനിയ്ക്കും നിനക്കും
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?
.
2008, മാര്‍ച്ച് 25, ചൊവ്വാഴ്ച
നീയും ഞാനും...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


34 അഭിപ്രായ(ങ്ങള്‍):
നഷ്ട സൌഹൃദങ്ങള്‍ക്കായ്.... :)
Very good Sharu.......
"ചിന്തിക്കാന്‍ നേരമില്ല തെല്ലും
തിരക്കാണെനിയ്ക്കും നിനക്കും
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?"
കൊള്ളാം. നല്ല വരികള്‍!
ഇനിയും പോരട്ടെ :)
ചിന്തിക്കാന്‍ നേരമില്ല തെല്ലും.....
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടല്ലേ കവിത പിറക്കുന്നത്.
ഓഫീസ് ടൈം കഴിഞ്ഞു, ഓവര്‍ടൈമെടുത്ത് കമന്റുന്നു (കണ്ണേറു തട്ടാതിരിക്കട്ടെ കവിതയ്ക്ക് കവയിത്രിയ്ക്കും)
വേണ്ട ഒന്നും പറയണ്ട.....
രണ്ടുപേര്‍ക്കും തിരക്കല്ലേ....
തിരക്കൊഴിയുമൊരിക്കല്‍
അന്ന് മറ്റുള്ളവര്‍ തിരക്കിലായിരിക്കും
ഇങ്ങിനെയൊക്കെയെങ്കിലും ചിന്തിക്കുന്നതാണല്ലൊ ഏറ്റവും ഉന്നതമായ ചിന്ത. നന്നായി,. വരികളിലുടെയുള്ള വിളിച്ചു പറയലുകള്‍.
ഞാന്‍ Blog ല്‍ പുതിയ ആളാണ്...
മലയാളം അത്ര പോര...:)
കവിത വായിച്ചു...
ഇഷ്ടായി
സൗഹൃദത്തെ അര്‍ബുദം ബാധിക്കാതിരിക്കാനുള്ള വഴി പറഞ്ഞു തരാന്‍ അല്‍പം സമയം കണ്ടെത്തുമോ ഷാരു. കാത്തിരിക്കുന്നു.
ചിന്തിക്കാന്‍ നേരമില്ല തെല്ലും
തിരക്കാണെനിയ്ക്കും നിനക്കും
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?
ചോദ്യം എന്നോടും കൂടിയാകുമ്പോള്‍ പുറംതിരിഞ്ഞുനില്‍ക്കാനേ കഴിയുന്നുള്ളൂ....
അതാണല്ലോ എളുപ്പവും....
സ്വയം ചോദിക്കട്ടെ..ഒരുത്തരത്തിനായ് പരതട്ടെ, വെറുതെയെങ്കിലും....നല്ല വരികള്‍...
ചിന്തിച്ചാലന്തമില്ല, ചിന്തിച്ചില്ലെലൊരുകുന്തവുമില്ല :(
കവിതയുടെ കുത്തൊഴുക്ക് വരികളുടെ ഭംഗിയും ഭാഷയുടെ സൌന്ദര്യവും ഇല്ലാതാക്കുന്നു. വിഷയങ്ങള്‍ക്ക് കുറച്ചുകൂടി സമയം കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല.
പൊട്ടി രണ്ടായിപ്പോയ ആ ചായക്കപ്പ് വീണ്ടും ഒന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല.
അഥവാ ഒട്ടിച്ചു വച്ചാലും അതിനു സ്നേഹത്തെ പിടിച്ചുവയ്ക്കാനാവില്ല....
വിടവിലൂടെ ഒലിച്ചിറങ്ങിപ്പോകും.......
ഷാരു,
വരികളേക്കാല്‍ നന്നായി സംവേദിക്കുന്നു ചിത്രം.
വരികള്‍ ചെത്തിമിനുക്കിയാല്‍ അതിനെ ഞാന്‍ കവിത എന്നുവിളിക്കാം.
good...ashamsakal :)
ഞാന്‍ പറഞ്ഞതെന്തായി? വന്നല്ലോ കാവ്യാസ്വാദകര്‍ 14. കമന്റ് ഡിലീറ്റു ചെയ്തു അല്ലേ. വെരി ഗുഡ്.
ഒരിക്കല്‍ മനസ്സുകളൊന്നായിരുന്നു
നീ ഞാനും ഞാന്‍ നീയുമായിരുന്നു.
ശരിയാ ഷാരൂ..
ഈ വരികള്‍ക്കപ്പുറം എന്തൊക്കയൊ പറയണമെന്നു തൊന്നുന്നു അല്ലെ..
ഒരിയ്ക്കല്‍ അവള്‍ എന്നെ പേരുവിളിച്ചു,
അന്നാണ് ഞാന്‍ അറിഞ്ഞത് പരസ്പരം ഞങ്ങള്‍ ഞങ്ങളുടെ പേരുപോലും മറന്നുപോയി
എന്ന്, എങ്ങനെ മറക്കാതിരിയ്ക്കും നീ തന്നെയായിരുന്നല്ലൊ അന്ന് ഞാന്‍.....
ഞാന്‍ തന്നെയായിരുന്നല്ലോ നീയും..
ഗുഡ് ഷാരൂ..
ഹെന്‍റെ ഷാരു ചേച്ചീ.. :)
പ്രണയം മാറ്റി സൌഹൃദത്തിലേക്കെങ്കിലും കടന്നല്ലോ.. ഹെനിക്കു സമാധാനമായി :)
വരികള്‍ നല്ലത് ഷാറു
സൌഹൃദത്തെ ബാധിച്ചത് ഏത് അര്‍ബുദമാണെങ്കിലും അതിനു ആദ്യം തന്നെ ചികിത നല്‍കേണ്ടിയിരിയ്ക്കുന്നു.
നല്ല വരികള്‍...
:)
വന്നവര്‍ക്കൊക്കെ നന്ദി.... :)
നിര്‍ദ്ദേശങ്ങള്‍ ഭാവിയില്‍ ശ്രദ്ധിക്കാം...
അനോണി മാഷേ... കഴിഞ്ഞ ദിവസം ഓര്‍ത്തതേ ഉള്ളു .. കാണാന്‍ ഇല്ലല്ലോ എന്ന്. വന്നല്ലോ സമാധാനം. ആദ്ദ്യ്യം തന്നെ ഒരു സമര്‍പ്പണം ഇടുമ്പോഴേക്ക് വന്നു തേങ്ങ അടിച്ചതുകൊണ്ടല്ലേ ഞാന്‍ ഡിലീറ്റിയത്... അപ്പോഴേക്കും പിണങ്ങിയോ... അതങ്ങ് വിട്ടികളയൂന്നേ... :)
തിരക്കാണെനിയ്ക്കും നിനക്കും
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?
എന്തായാലും തിരക്കിനിടക്ക് സൌഹ്രിദത്തിനായി ഈ വരികളെഴുതിയല്ലോ എനിക്ക് തോന്നുന്നു അതാണ് തിരിച്ചറിവ് എനിക്ക് ഇല്ലാതെ പോയതും ആ തിരിച്ചറിവാണ്.നമുക്ക് കവിതയൊന്നും വരുന്നില്ല !!!!
ചിത്രം മധുരം..
തിരിച്ചറിവിന്റെ രോഗമുക്തി മധുരതരം.
weldone sharu.
ചിത്രവും കവിതയും മനസ്സില്‍ തട്ടി.....
കൊള്ളാം. നല്ല വരികള്‍! ചിത്രവും !
ഇനിയും പോരട്ടെ :)
ഇപ്പോഴാണു വായിക്കാന്‍ കഴിഞ്ഞതു. നന്നയിട്ടുണ്ട്.
ചില വരികള്‍ കൊള്ളാം...
othiri ishttappettu... njan ee blog lekku ethiyappozhekku vaiki poyi ennu thonnunnu
ജീവിതമത്സരത്തിന്റെ വെപ്രാളത്തില്‍
തിരിച്ചറിവിന്റെ രോഗമുക്തി എന്നാണ്?
good lines
നന്നായിട്ടുണ്ട് വരികള്‍.
"ബന്ധങ്ങളിലെ സ്നേഹപ്രവാഹംനിലയ്ക്കവേ
മനസ്സില്‍ പരസ്പരം മൌനിയായി
സൌഹൃദത്തെ ബാധിച്ച അര്‍ബുദം
അസൂയയോ അഹങ്കാരമോ? "
വായിച്ച് കഴിഞ്ഞപ്പോള്‍ ഈ ഒരു ചോദ്യം മനസ്സില്‍ അവശേഷിക്കുന്നു.
ഗീതേച്ചി പറഞ്ഞ പോലെ " ഏച്ച് കെട്ടിയാല്‍ എത്രയായാലും മുഴച്ച് തന്നെ നില്‍ക്കും"
good....:)
ഒരിക്കല്‍ മനസ്സുകളൊന്നായിരുന്നു
നീ ഞാനും ഞാന്‍ നീയുമായിരുന്നു.
.......
.......
.....
pinne avasanam
ഞാന്‍ ഞാനും നീ നീയുമായി! :-)
ശരു.. നന്നായിട്ടുണ്ട്..
ഇപ്പൊഴാ വായിക്കുന്നെ.. ഒന്നു ലേറ്റ് ആയി പോയി.. :(
:)
ഇതുപോലെ എഴുതൂ...
ഇനിയത്തേത് ഇതിലും നന്നാവും!
സൌഹ്രുദങ്ങള്‍ മരിയ്കാതിരിക്കട്ടെ.,
ആയുസ്സു മുഴുവന്‍ പലതും പേറിയിട്ട്,
അവസാന കാലം നാമെന്താണ്-
കൊണ്ട് പോകുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ