2008, മാര്‍ച്ച് 13, വ്യാഴാഴ്ച

സമാന്തര രേഖകള്‍


അവന്‍ ഒരു വൃത്തമായിരുന്നു
വക്രതയാല്‍ ചമച്ച
നേര്‍വഴിയില്ലാത്ത ജീവന്റെ പതിപ്പ്
ശൂന്യതയുടെ നേര്‍ച്ചിത്രം
ചുറ്റി സഞ്ചരിച്ചെങ്കിലും
അവനാകുന്ന വൃത്തത്തെയുള്‍ക്കൊള്ളാന്‍
കഴിഞ്ഞില്ലെനിക്ക്
അര്‍ദ്ധവൃത്തമാകാനും

അവന്‍ വൃത്തമായിക്കോട്ടെ
ഞാന്‍ രേഖയും
വൃത്തത്തെ കീറിമുറിക്കവേ കണ്ടു
കണ്ടില്ലെന്നു നടിച്ച സമാന്തരരേഖയെ

സമാന്തരമായതിനോടൊത്തു
ഞാന്‍ സഞ്ചരിക്കാം
കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി

41 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി....

ദ്രൗപദി പറഞ്ഞു...

ശാരൂ..
നീ കാത്തുവെക്കുന്ന അകലം...
എന്നും അങ്ങനെ തന്നെ നില്‍ക്കട്ടെ...
ഒരിക്കലും നേടാനാവാത്ത
അനേകം പ്രത്യാശകള്‍ക്കപ്പുറത്തുള്ള
ലോകത്തെ കുറിച്ച്‌
ചിന്തിക്കാന്‍
ഈ അകലം പ്രേരിപ്പിച്ചുകൊണ്ടിരിക്കട്ടെ...

കവിതയുടെ ഈ കനലും
ഏറ്റുവാങ്ങുന്നു...

ആശംസകള്‍...

Fenridal പറഞ്ഞു...

This comment has been removed because it linked to malicious content. Learn more.

സുധീര്‍ (Sudheer) പറഞ്ഞു...

ഷാരുവിന്റെ കവിതകള്‍
ഗദ്യത്തിന്റെ അതിപ്രസരത്തില്‍
നിന്നും മുക്തി പ്രാപിക്കുന്നു.
ചിന്തയുടെയും,നിരീക്ഷണത്തിന്റെയും
മിന്നലാട്ടങ്ങള്‍ നേരത്തേ
ബോധ്യമായിട്ടുണ്ട്.
ഇപ്പോള്‍ അവയ്ക്ക് മൂര്‍ച്ച
കൂടുന്നു.അഭിനന്ദനങ്ങള്‍!

വയനാടന്‍ പറഞ്ഞു...

ശാരൂ..ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?താങ്കളുടെ വിലപ്പെട്ട അഭിപ്രായം പ്രതീക്ഷിക്കുന്നു.
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

പുതിയ രൂപങ്ങളും ഭാവങ്ങളും തേടി യാത്രയാകുന്നു . ഗുഡ്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

വരയും കുറിയും തെറ്റാതിരിക്കട്ടെ...

നല്ല ചിന്ത

വാല്‍മീകി പറഞ്ഞു...

സമാന്തരങ്ങള്‍ ഒരിക്കലും സന്ധിക്കില്ല.
നല്ല വരികള്‍.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

വാക്കുക്കള്‍ക്കു ഇത്രയേറേ ഭംഗിയുണ്ടേന്നു ഞാന്‍ തിരിച്ചറിയുന്നത് ഷാരുവിന്റെ കവിതകള്‍ വായിക്കുമ്പോഴാണു
മലയാളമനസില്‍ കവിത മരിച്ചിട്ടില്ലേന്ന് ഷാരു വീണ്ടും ഓര്‍മ്മ്പെടുത്തൂന്നു

ശ്രീലാല്‍ പറഞ്ഞു...

ഷാരുവേ, ഒന്നുകൂടി അടുക്കിക്കെട്ടാമായിരുന്നു. കൂടിച്ചേരാന്‍ കഴിയില്ല എന്നു പറഞ്ഞതിനോട് യോജിപ്പില്ലാട്ടോ.സമാന്തര രേഖകള്‍ അനന്തതയില്‍ കണ്ടുമുട്ടുന്നുവെന്നാണ് ഗോപിസാര്‍ സ്കൂളില്‍ എന്നെ പഠിപ്പിച്ചത്.
“ഇരുളുമോരോര്‍മ്മതന്‍ സീമയില്‍ ചുംബിക്കും
ഇരു സമാന്തരരേഖകളല്ലി നാം” എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടും.

ശെഫി പറഞ്ഞു...

ഈ കവിതയില്‍ സൈലീ വ്യത്യാസം കാണുന്നല്ലോ , നന്നായിരിക്കുന്നു

ശ്രീ പറഞ്ഞു...

"സമാന്തരമായതിനോടൊത്തു
ഞാന്‍ സഞ്ചരിക്കാം
കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി"

നന്നായിരിയ്ക്കുന്നു...
:)

കുട്ടന്‍മേനൊന്‍ പറഞ്ഞു...

കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ..
അതുമതി.
വരികള്‍ നന്നാവുന്നുണ്ട്.

ഹരിത് പറഞ്ഞു...

വായിച്ചു. ഭാവുകങ്ങള്‍

നിലാവര്‍ നിസ പറഞ്ഞു...

ഷാരൂ, ഇഷ്ടായി, കവിതയുടെ പുതിയ ഈ മുഖം.

Gopan (ഗോപന്‍) പറഞ്ഞു...

കണക്കു ക്ലാസ്സും
കഴിഞ്ഞെറങ്ങിയ മട്ടുണ്ട്‌..
ഇതെന്തു പറ്റി.. :)
ചുമ്മാ പറഞ്ഞതാട്ടോ..
നല്ല രസം തോന്നി
ഈ കവിത വായിച്ചപ്പോള്‍
ഇനിയും കൂടുതല്‍
ഭാവനകള്‍ വരികള്‍
തേടിയെത്തട്ടെ....

മന്ദസ്മിതം പറഞ്ഞു...
ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.
മന്ദസ്മിതം പറഞ്ഞു...

വക്രതയാല്‍ ചമച്ച - നേര്‍വഴിയില്ലാത്ത- ശൂന്യതയുടെ -നേര്‍ച്ചിത്രമാകുന്ന- വൃത്തത്തെ ചുറ്റി സഞ്ചരിച്ചെങ്കിലും ‘അവനാകുന്ന’ വൃത്തത്തെ യുള്‍കൊള്ളാന്‍ കഴിഞ്ഞില്ല. വഴിതെറ്റി നടക്കുന്നവരെ എന്തിനുള്‍കൊള്ളണം ? വിളക്കിനെ വലയം ചെയ്തു ഒടുക്കം തീ നാളത്തില്‍ ഒടുങ്ങുന്ന ഈയാമ്പാറ്റകളുടെ ജന്മം നേര്‍വഴിയല്ലായിരുന്നു - നേരും നെറിയും തീരുമാനിക്കുന്നതും നേരെ നടത്തുന്ന യജമാനരാണല്ലോ.

വഴി പോക്കന്‍.. പറഞ്ഞു...

ഷാരു..:)

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ആ വനിത ഞാനും വായിച്ചിരുന്നു അതില്‍ സ്ത്രിക്കള്‍ തന്നെയല്ലെ നല്ലോരു ഭാര്യ യാകുകയും നല്ലോരു അമ്മയാകുകയും ചെയുക എന്നതാണു സ്ത്രിയുടെ ഏറ്റവും വലിയ കടമ എന്നു പറഞ്ഞത് .ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കുന്ന അമ്മ അത്രത്തോളം വരില്ല മറ്റൊന്നും

Achooss. പറഞ്ഞു...

ഷാരൂ...വക്രതയ്ക്കു നീ അകലം കൊടുത്തത് എന്ന്ദായാലും നന്നായി.......

കൊള്ളാം....
വരികള്‍ക്കുള്ളിലേ.....കനലുകള്‍ കെടാതെ നോക്കുക...

ചിതല്‍ പറഞ്ഞു...

വക്രതയാല്‍ ചമച്ച
നേര്‍വഴിയില്ലാത്ത ജീവന്റെ പതിപ്പ്...
:)
മാറ്റവും ഇഷ്ട്മായി..

കാവലാന്‍ പറഞ്ഞു...

ശിരോലിഖിതം,സമാന്തരം.. ചെറിയതെങ്കിലും ഉള്ളലേക്കെത്തുന്ന വരികള്‍.അഭിനന്ദനങ്ങള്‍.
"അവന്‍ ഒരു വൃത്തമായിരുന്നു
വക്രതയാല്‍ ചമച്ച (എങ്ങനെ?)
നേര്‍വഴിയില്ലാത്ത ജീവന്റെ പതിപ്പ്"

അവന്റെ നേര്‍ രേഖകളുടെ പാതയെ വളച്ചുകളഞ്ഞ ഗ്രാവിറ്റി ഏതു നക്ഷത്രിന്റേതായിരിക്കും?

welcome to the shadows of life പറഞ്ഞു...

ഒരു അമ്പലപ്പുഴക്കാരന്‍ ,
വെറുതെ ഒന്നു വിസിറ്റ് ചെയ്യൂ മാഷേ.shafeek from sd college alappuzha,doing my ba communicative english, new comer in your world support me

പാര്‍വതി പറഞ്ഞു...

വൃത്തങ്ങള്‍ക്ക് അനുനിമിഷം പാത വ്യതിചലിക്കുന്നതിന്റെ വ്യഥയെങ്കില്‍, നേര്‍ രേഖകള്‍ക്ക് മാറ്റങ്ങളില്ലാത്ത യാത്രയുടെ മടുപ്പ്, അതാണാവോ എന്നും ആകര്‍ഷിക്കപ്പെടുന്നത്..

അറിയില്ല, പക്ഷെ മനുഷ്യജീവിതത്തിന് ദൈവം ഇത്ര ദൈര്‍ഘ്യം തരരുതായിരുന്നിവോ?ഈയാമ്പാറ്റയോ,ചിത്രശലഭമോ,മറിച്ച് ചിന്തിക്കാന്‍ നേരമില്ലാത്ത ഒരു ക്ഷണിക ലോകം?

-പാര്‍വതി

നമ്പര്‍ വണ്‍ മലയാളി, പറഞ്ഞു...

ബ്ലോഗിലൂടെയുള്ള ഊരു തെണ്ടലില്‍
കളഞ്ഞു കിട്ടിയ മൂല്യമുള്ള ചിലതിലൊന്നായ്
“സമാന്തര രേഖകളെ” കാണുന്നു....
അടുത്ത വരവില്‍ മൂല്യമുള്ള പുതിയ രേഖകള്‍
പ്രതീക്ഷിച്ച്.........

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ആശയങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ലല്ലോ ശാരൂ....

നന്നായി....

jithan പറഞ്ഞു...

കാലം ചില ബന്ധങ്ങള്‍ക്ക് (അവര്‍ ഒരുപക്ഷേ നമ്മുടെ ആത്മാവിന്റെ കളിക്കൂട്ടുകാരായിരുന്നിരിക്കാം...)നല്‍കുന്ന അകലം വലിയ ഗര്‍ത്തങ്ങളാണ് പലപ്പോഴും.....വളരെയടുത്ത് കാണാം, പക്ഷേ വീഴുമോ എന്ന പേടി നമ്മെ പിന്തിരിപ്പിക്കുന്നു....
പല ബന്ധങ്ങളും സമാന്തരങ്ങളാകുന്നതും അതുകൊണ്ടാണെന്നു തോന്നുന്നു...
കൃത്യമായി അകലം സൂക്ഷിക്കാന്‍ കഴിയാറുണ്ടോ നമുക്ക്??? മനസ്സുകള്‍ക്ക് അതിനാവുമോ??? ആശിക്കാം നമുക്ക്....വെറുതെയെങ്കിലും....
കവിത പതിവുപോലെ നന്നായി....ഒരുപാട് ചിന്തിപ്പിച്ചല്ലോ....താങ്കളുടെ കവിതകളുടെ പ്രത്യേകതയും അതുതന്നെ....

അഗ്രജന്‍ പറഞ്ഞു...

നല്ല ആശയവും വരികളും...

നന്നായിരിക്കുന്നു ഷാരു

My......C..R..A..C..K........Words പറഞ്ഞു...

കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി....

ശാരൂ ...എപ്പൂഴെങ്ങിലും ആ രേഖകളെ ദൂരെ മാറിനിന്നു നോക്കൂ ................

അവര്‍ കൂടിചേരുന്നത് കാണാം.....!!!!!!!!!!!!!!!!

::സിയ↔Ziya പറഞ്ഞു...

വളരെ പ്രയാസം ഉളവാക്കുന്ന കവിത തന്നെ!

കാണാമറയത്ത്.. പറഞ്ഞു...

ജീവിതം ഒരു വട്ടം പോലെ എവിടെ അവസാനിക്കുന്നുവോ അവിടെ തുടങ്ങുന്നു..സമാന്തര രേഖകള്‍ ഒരിക്കലും കൂട്ടിമുട്ടില്ലെ?? എനിക്കു കണക്കു പണ്ടെ ഇഷ്ടമായിരുന്നില്ല... ഉത്ത്രം കിട്ടാത്ത ചോദ്യങ്ങള്‍ എന്നും.പക്ഷെ ഈ കവിത നേരത്തെ വായിച്ചിരുന്നു എങ്കില്‍ ചിലപ്പോള്‍ഇതു പോലെ കണക്കും ഞാന്‍ ഇഷ്ടപ്പെട്ടു പോയേനെ...

സുല്‍ |Sul പറഞ്ഞു...

വായിക്കാന്‍ രസമുണ്ടെങ്കിലും,
വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ടെങ്കിലും,
കവിയെ സമാന്തരയാക്കുന്നത് ,
ഏതൊരു രേഖയെന്നു /ആരെന്നു വ്യക്തമല്ല.
“അവന്‍ ഒരു വൃത്തമായിരുന്നു“ എന്നു പറയുന്ന കവി ഒരു രേഖയുടെ സാമീപ്യമാണ് ഇഷ്ടപ്പെടുന്നത്.
വൃത്തമെങ്ങനെ രേഖയാവും?
രേഖയായാല്‍ പിന്നെ അതു വൃത്തമല്ലല്ലൊ.
കവി അവനോടുള്ള സാമീപ്യത്തേക്കാളേറെ
എന്തെങ്കിലും / ആരെങ്കിലും അടുത്തുണ്ടായാല്‍
മതിയെന്നു കരുതുന്നപോലെ മനസ്സിലാവുന്നു.
അവനിലേക്കെത്തണമെങ്കില്‍ അവനെ ചുറ്റി സഞ്ചരിച്ചേ മതിയാവു, ചന്ദ്രന്‍ ഭൂ‍മിയെ എന്നപോലെ, ഭൂമി സൂര്യനെയെന്ന പോലെ....
-സുല്‍

Sharu.... പറഞ്ഞു...

വന്നവര്‍ക്കും വായിച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി.... :)
സുല്ലേ.... രേഖയും വൃത്തവും കവിതയിലും രണ്ടാണ്.. ആ അര്‍ത്ഥത്തില്‍ വായിക്കാന്‍ ശ്രമിക്കൂ‍

ഇത്തിരിവെട്ടം പറഞ്ഞു...

ചില സമാന്തര രേഖകളുടെ സാമീപ്യം വൃത്തത്തെ നേര്‍രേഖയാക്കിയെങ്കില്‍... പരസ്പര പൂരകമായ നേര്‍രേഖ...

സ്മൃതിപഥം പറഞ്ഞു...

എല്ലാവരും കവിതയിലെ ഗണിത സങ്കല്പങ്ങളെയാണ് നോക്കി കാണാന്‍ ശ്രമിച്ചത്......ഒരു ഗണിതവീദ്യാര്‍ത്ഥിയായിട്ടു കൂടി ഇവിടെ പലരും എഴുതിയ ആശങ്കകള്‍ ഒന്നൂം തന്നെ എനിക്കില്ല.......topology എന്ന ഗണിത ശാസ്ത്ര ശാഖയില്‍ shape നു ഒരു പ്രസക്തിയുമില്ല....വൃത്തത്തെ ചതുരമായും...നേര്‍ രേഖയായുമൊക്കെയാക്കിമാറ്റാം...പുഴുവരിച്ച ആപ്പിള്‍ കൊണ്ട് വടയുണ്ടാക്കുന്നവനാണ് ഗണിതശാസ്ത്രകാരന്‍......
(Refer " one,two,three ...infinity" written by George Gamow....)
അതുകൊണ്ട് കവിതയിലെ ഗണിതം നോക്കാതെ ഞാന്‍ പറയട്ടെ....വളരെ നന്നായിട്ടുണ്ട്.....നല്ല ചിന്തകള്‍......

അനോണി മാഷ് പറഞ്ഞു...

“നിങ്ങള്‍ക്ക് പറയാന്‍ ഉള്ളത് എന്തും എന്നോട് പറയാം”
ഹ ഹ! എന്തും എന്നാല്‍ എന്തു പുകഴ്ത്തല്‍ എന്നു കൂടെ എഴുതൂ മാഡം! എന്റെ മറ്റു രണ്ടു കമന്റുകള്‍ കുഴിച്ചുമൂടിയതു പോലെ ഇതും അങ്ങ് ഡിലീറ്റ് ചെയ്തേക്ക്. പറയാന്‍ മറന്നു.

കിടിലന്‍ കപിത. (മുപ്പത്തി ഏഴാമത്തെ(????) കമന്റ്.)

Sharu.... പറഞ്ഞു...

അനോണി മാഷിനോട്...കമ്മന്റിന്റെ എണ്ണം കൂടാന്‍ വേണ്ടി മാഷ് ബുദ്ധിമുട്ടി കമ്മന്റിടണം എന്നില്ല. പുകഴ്ത്തല്‍ മാത്രം അല്ല....വിമര്‍ശനങ്ങളും നല്ല അഭിപ്രായങ്ങളും ഒരുപോലെ എന്റെ പോസ്റ്റുകളുടെ കമ്മന്റ് ലിസ്റ്റില്‍ കാണാം. എന്റെ പോസ്റ്റുമായി യാതൊരു ബന്ധവുമില്ലാത്ത താങ്കളുടെ കമ്മന്റ് അവിടെ വേണമെന്ന് എനിക്കു തോന്നിയില്ല. അത്രെ ഉള്ളു.

Rare Rose പറഞ്ഞു...

കവിതയിലെ കണക്കോ??..കണക്കിലെ കവിതയോ?...അവസാനത്തെ വരികള്‍ ഒത്തിരി ഇഷ്ടായി.........:)

RaFeeQ പറഞ്ഞു...

:-) മനസ്സില്‍ നിന്നും, നേരിട്ടു വന്ന വരികള്‍ പോലെ തൊന്നുന്നു..
നന്നായിരിക്കുന്നു..

ഹരിശ്രീ പറഞ്ഞു...

കൂടിച്ചേരാന്‍ കഴിഞ്ഞില്ലെങ്കിലും
കൃത്യമായ അകലത്തില്‍
ആ സാമിപ്യമെങ്കിലുമുണ്ടല്ലോ
എന്റെ യാത്രയില്‍ കൂട്ടായി...

ഷാരൂ,

നല്ല കവിത....

വളരെ നന്നായിട്ടുണ്ട്....

ആശംസകള്‍...

:)