കയ്യിലൊരുനുള്ള് പ്രണയവുമായി
വൈകിയവേളയിലെന്തിനാണ് നീ വന്നത്?
തുറന്നിട്ട ജാലകവാതിലിലൂടെ
ഒഴുകിയെത്തുന്ന മഴക്കാറ്റിന്റെ
തിടുക്കത്തിലുള്ളൊരു ചുംബനം പോലെ
ഒരു കുളിരുമാത്രം ബാക്കിയാകുന്നു.
മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍,
നീയെന്തേ ഒരിക്കല്‍പോലും വന്നില്ല?
മനസ്സിന്റെ മണിച്ചെപ്പില്‍ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍ മതിയാകില്ലെങ്കില്‍
സമയത്തിനും സകലതിനുമതീതരായി
സമയത്തിനും സകലതിനുമതീതരായി
നമുക്കൊരുമിച്ച് തിരികെ നടക്കാം.
പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.
ഓര്‍മ്മകളില്‍ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം.....
മുകളിലെ ചിത്രത്തിന് കടപ്പാട്: http://www.raedalrawi.com/00-05%20paintings.html



31 അഭിപ്രായ(ങ്ങള്‍):
ഈ വരികള്‍ എന്റെ പ്രണയത്തിന്......
ഓര്‍മ്മകളില്‍ പാഴായ നിമിഷങ്ങളില്‍
പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം.
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളും
കൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായി
ജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം.....
-----
ഇനിയും സമയം പാഴാക്കാതെ, ഷാരൂ!
ആ പ്രണയത്തിനാശംസകള്‍.. :)
നന്നായിരിക്കുന്നു...
പക്ഷേ ആ ചിത്രവുമായുള്ള ബന്ധം?
ഒരു വേര്‍പാടാണെനിക്ക് ആ ചിത്രത്തില്‍ ഫീല്‍ ചെയ്തത്...
ആയിക്കോട്ടെ... നല്ലത്.
എന്തു പറ്റി? ഭാവന ഇങ്ങനെ ചടപടേ.. ന്നാണല്ലോ പോരുന്നത്...
കക്ഷി ബ്ലോഗ്ഗറാണോ?
ആശംസകള്‍!
(സുഗന്ധം നുകരേണ്ടിയിരുന്നില്ല)
ഓര്‍മ്മകളില്‍ പാഴായ നിമിഷങ്ങളില്‍ പ്രണയത്തിന്റെ പുതുജീവന്‍ നിറയ്ക്കാം
:)
നല്ല രസമുള്ള വരികള്‍
(കാറ്റുപോലെ... ആകാശം പോലെ... പ്രണയം, കാറ്റിലുലയാത്ത, കര കൊതിക്കുന്ന നിങ്ങളുടെ തോണി തേടിവരട്ടെ.... )
പ്രണയത്തിന് നുറുങ്ങുകള്‍ ആസ്വദിച്ചു ഞാന്‍,
രാഗാര്‍ദ്രമായ എന്‍ മനസ്സ് പ്രണയത്തിനു-
പിന്നാലെ പാഞ്ഞു.
നല്ല വരികള്‍
മഴച്ചെല്ലത്തില്‍ ഇനിയും മഴ നനയാനെത്തിയില്ല.
പുതിയ പോസ്റ്റിട്ടിട്ടുണ്ട്.
പ്രണയം പ്രണയം എങ്ങും പ്രണയം..
ഇളങ്കാറ്റുപോലെ നിലാവുപോലെ ഹ്മം ഹ്മം നടക്കട്ടെ നടക്കട്ടെ..
ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍
നല്ലൊരു കവയിത്രി ഉറങ്ങുന്നുണ്ട്.
പ്രണയത്തിന് എത്ര ഭാവങ്ങളാണ്.മനസില്‍
പ്രണയമുണ്ടെങ്കില്‍ വാക്കുകളിലും അത് പ്രതിധ്വനിക്കും
ഷാരു വാസ്തവത്തില്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?
ഈ പ്രണയം മഴത്തുള്ളിപോലെ നൈര്‍മ്മല്യമായിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു.
പ്രണയമൊരു ചെങ്കുത്തായ കൂറ്റന്‍ പാറയാകുന്നു. അതിനെ കീഴടക്കാന്‍ അതു നമ്മളെ മദിപ്പിച്ചു കൊണ്ടേ ഇരിക്കും. മുകളിലെത്തിയാലോ.. കഴിഞ്ഞു! അത്ര തന്നെ.
അതുകൊണ്ട്, ഒരിക്കലും മുകളിലെത്താതെ, കയറിക്കൊണ്ടേ ഇരിക്കുക.. :)
വരികള്‍ നന്നായിട്ടുണ്ട്. പ്രണയത്തിന് ആശംസകള്‍!
:)
നന്നായിട്ടുണ്ട്....എന്നാലും ഇനി കഴിയുമൊ?...മനസ്സ് തുറന്നൊന്നു പ്രണയിക്കാന്‍.....
തുറന്നിട്ട ജാലകവാതിലിലൂടെഒഴുകിയെത്തുന്ന മഴക്കാറ്റിന്റെതിടുക്കത്തിലുള്ളൊരു ചുംബനം പോലെഒരു കുളിരുമാത്രം ബാക്കിയാകുന്നു.
മനോഹരമായ വരികള്‍..
ഇതിനോട് യോജിക്കുന്നില്ല,
“മനസ്സില്‍ മൌനം വേലികെട്ടിയ-കലാലയനാളിലെ ഇടനാഴികളില്‍,“
ഇതിനോരുപാട് ആശംസകള്‍
പറഞ്ഞുതീരാത്ത ഒരായിരം സ്വകാര്യങ്ങളുംകൊഞ്ചിക്കരയിക്കുന്ന കുഞ്ഞുപിണക്കങ്ങളുമായിജന്മങ്ങളോളം പ്രണയിച്ചുകൊണ്ടേയിരിക്കാം.....
വയിക്കാന്‍ എന്ത് സുഖമാണ്
വയിക്കാന്‍ എന്ത് സുഖമാണ്
മനസ്സില്‍ മഴനൂലുകളായ് പെയ്യുന്ന പ്രണയം...നന്നയീ ട്ടോ.....:)
മനസ്സില്‍ മൌനം വേലികെട്ടിയ-
കലാലയനാളിലെ ഇടനാഴികളില്‍,
ആലസ്യത്തിന്റെ ഇടവേളകളില്‍,
രാക്കിനാവുകളെ ഇഴപിരിയ്ക്കുന്ന-
തണുപ്പുപുതച്ച പ്രഭാതങ്ങളില്‍,
നീയെന്തേ ഒരിക്കല്‍പോലും വന്നില്ല?
മനസ്സിന്നുള്ളിലെ സ്നേഹത്തിന്‍ മഞ്ഞുമല ഒരുകി ഒലിക്കുമാര്‍ വൈകിവന്ന പ്രണയത്തിനു,
ഒരായിരം ആശംസകള്‍...
"നിനക്കായ് ദേവാ പുനര്‍ ജനിക്കാം
നിനക്കായ് മാത്രം പങ്കു വെക്കാം"
Thanks, sooo beautiful...
എന്റെ പ്രണയം വായിച്ചവര്‍ക്കെല്ലാവര്‍ക്കും നന്ദി :)
പ്രണയത്തിന് ആശംസകള്‍!
ഇനിയും പറഞ്ഞുതീര്‍ന്നിട്ടില്ലാത്ത,
എത്ര പറഞ്ഞാലും പൂര്‍ണ്ണമാകാത്ത
ഒന്നത്രെ പ്രണയം.
മുമ്പൊരു സാഹിത്യകാരന്‍ പറഞ്ഞിട്ടുണ്ട്:
“പ്രണയം ഒരു പര്‍വതാരോഹണം പോലെയാണ്.
പര്‍വതത്തിന്റെ മുകളില്‍ കയറി ആദ്യം കാണുന്ന കല്ലില്‍ തന്റെ പേര് കൊത്തിവെക്കുന്നതോടുകൂടി
കഴിഞ്ഞു അതിന്റെ ത്രില്ല്”....എന്ന്.
പക്ഷെ, എനിക്കങ്ങനെ തോന്നിയിട്ടില്ല.
അടുക്കുംതോറും പ്രഭമങ്ങാത്ത,
കാലം ചൊല്ലുംതോറും തിളക്കം കൂടുന്ന
ഒന്നത്രെ ഈ പ്രണയമെന്നത്.
''മനസ്സിന്റെ മണിച്ചെപ്പില്‍ കാത്തുവെച്ച
പ്രണയത്തിന്റെ സുഗന്ധം നുകരാന്‍
വരാനിരിക്കുന്ന നാളുകള്‍ മതിയാകില്ലെങ്കില്‍''
അത്രയും സമയമൊക്കെ മതി ഷാരൂസ്..........
പ്രതീക്ഷകളുണരുന്ന യൌവനവും,
സ്വപ്നാനുഭൂതികളുടെ കൌമാരവുമറിഞ്ഞ്,
പുതുമഴ നനയുന്ന കുട്ടിക്കാലത്തിലേക്ക്.
പോയ കാലവും പൊഴിഞ്ഞ വസന്തവും
വീണ്ടും നമുക്കായ് മാത്രം പൂവിടും.
ഷാരൂ,
നല്ല വരികള്‍...
:)
പിന്നെ നീ മഴയാകുക ഞാന്‍ കാറ്റാകാം. നീ മാനവും ഞാന്‍ ഭൂമിയുമാകാം. എന്റെ കാറ്റു നിന്നിലലിയുമ്പോള്‍ നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ. കാടു പൂക്കുമ്പോള്‍ നമുക്കു കടല്‍ക്കാറ്റിന്റെ ഇരമ്പലിനു കാതോര്‍ക്കാം.
.....നന്ദിത.....:)
കവിത വളരെ നന്നായിരിക്കുന്നു. പ്രണയകാലം, കലാലയ ദിവസങ്ങള്‍ എന്തൊരു നല്ല സമയമായിരുന്നു.
ഇന്നു ജീവിതത്തിനു പകരം റിയാല്‍ വാങ്ങി ജീവിക്കുന്നു.
മരുഭൂമിയിലെ ജീവിതത്തിന്നിടയില്‍ ഓര്‍മിക്കാന്‍ വളരെ സുഖമുള്ള പഴയകാലം ഊര്മിപ്പിച്ചതിന്നു നന്ദി
ഷമീര്‍
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്,രസമുള്ള വായന
Pranaya swapnangalude saashathkarathinu.....aasamsakal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ