തുളുമ്പി വീഴാന്‍ തുടങ്ങുകയായിരുന്നു
അനുസരണയില്ലാത്ത വാക്കുകള്‍
താഴെ വീണ് ചിതറും മുന്‍പ് മനസ്സെന്ന-
മൂശയിലിട്ടുരുക്കി പതം വരുത്തി മിനുക്കി
വെളുത്ത താളില്‍ അടുക്കിയും തിരിച്ചും
ക്രമംതെറ്റാതെ നിരത്തിവെച്ചു
അര്‍ത്ഥപൂര്‍ണ്ണമായ ആശയസമ്പന്നതയില്‍
ചിരിയും ചിന്തയും ചോദ്യങ്ങളും സമന്വയിച്ചു;
സത്യത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളാല്‍
കവിയുടെ കയ്യിലും മനസ്സിലും രക്തം കിനിഞ്ഞു
ഒഴുകിയിറങ്ങിയ രക്തത്തുള്ളികളില്‍
വരികള്‍ ശാക്തീകരിക്കപ്പെട്ടു
ഉപാധികളിലുടക്കിയ മനസ്സില്‍ നിന്ന്
അസത്യം അവിഹിതജന്മമെടുത്തപ്പോള്‍
കവിത മരിച്ചു; കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു.


29 അഭിപ്രായ(ങ്ങള്‍):
"അസത്യം അവിഹിതജന്മമെടുത്തപ്പോള്‍
കവിത മരിച്ചു; കവിയും"
കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു. ആണോ..?
Is it true ?
അതോണ്ടാണോ ചിലപ്പോള്‍ ജനങ്ങള്‍ ഇതിനെയൊക്കെ കല കല എന്ന് പറയുന്നതിന് പകരം കൊല കൊല എന്ന് പറയുന്നത് ?
ഞാന്‍ ഓടി..... :) :)
കല കൊലയാവുന്നതിങ്ങനെയായീരിയ്ക്കും
അസത്യം അവിഹിതജന്മമെടുത്തപ്പോള്‍
കവിത മരിച്ചു; കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു.
അവിഹിത ജന്മമെടുക്കുന്ന
അസത്യത്തെ പേടീച്ച്
കവിതയെ ശ്വാസം മുട്ടിച്ച് കൊന്ന്
കവികള്‍ ഇങ്ങനെ തൂങ്ങിമരിക്കാന്‍ തുടങ്ങിയാല്‍
പിന്നെ സത്യത്തിനുവേണ്ടി നിലകൊള്ളാന്‍
ഈ നിലപാടു തറയില്‍
ആരുണ്ട് ബാക്കി..?
അസത്യത്തെ അവിഹിത ജന്മമെടുക്കാന്‍ അനുവദിക്കല്ലേ.....സത്യത്തെ മൂടി വക്കാതെ എഴുതൂ..ജനിച്ചാല്‍ ഒരിക്കലല്ലേ മരണം ഉള്ളൂ... അത്,സത്യത്തിനു വേണ്ടിയായാലും തരക്കേടില്ല
നല്ല വരികള്‍..
സത്യത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളാല്‍
കവിയുടെ കയ്യിലും മനസ്സിലും രക്തം കിനിഞ്ഞു
കവിക്ക് എവിടെ ഇന്ന് സത്യം
കവിയും കവിതയും
ഇന്ന് സ്വാര്‍ഥതാല്പര്യത്തിനു വേണ്ടി ഉപയോഗിക്കപെടൂകയാണ്.
എന്തെഴുതിയാലും
കൂടുതല്‍ പണം കിട്ടാന്‍ കഴിയുന്ന ഒരെഴുത്ത് അത്രമാത്രം
“ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു.”
നല്ല വരികള്‍!
:)
"കവിത മരിച്ചു; കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു."
കൊള്ളാം..
ഭാവന ആയാലും അനുഭവമായാലും കേട്ടറിവായാലും അതില്‍ സത്യസന്ധമായ ഒരു സമീപനം ആണ് ആവശ്യം. ആത്മാര്‍ത്ഥമായ എഴുത്ത്. അത് കൈവിട്ടു പോകുമ്പോഴാണ് കവിത മരിക്കുന്നത്. കവിയും. അതേ ഞാന്‍ ഉദ്ദേശിച്ചുള്ളു.
ആദ്യം ആദ്യം കമ്മന്റിയവര്‍ക്കൊന്നും ഈ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നുന്നു. എന്റെ എഴുത്തിന്റെ പരാജയം.:(
വായിച്ചവര്‍ക്കെല്ലാം നന്ദി
അസത്യം ,അവിഹിത ജന്മം , കൊലപാതകം , ആത്മഹത്യ ....??? ദൈവമെ .......
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഷാരൂ...
ചിന്ത കൊള്ളാം
കുറച്ചൂടി കവിതയുടെ റേഞ്ചിലേക്ക് വരട്ടേ..
ആശംസകള്‍.
"ഹൃദയത്തില്‍ ഒരു സ്പാര്‍ക് അത് ഭാവനയില്‍ തൊടുന്ന നിമിഷം അവന്‍ സൃഷ്ടിക്കുന്ന എല്ലാ സാഹിത്യവും കലയും മൌലികമായിരിക്കും. അതേ സമയം എനിക്ക് ഇപ്പോള്‍ ഒരു കല, സാഹിത്യം സൃഷ്ടിക്കേണ്ടതുണ്ട് എന്ന അവന്റെ മസ്തിഷ്ക വികാരം ഹേതുവായി സൃഷ്ടിക്കപ്പെടുന്ന കലകളിലേറെയും മൌലികമായിരിക്കില്ല, കൃത്രിമത്ത്വത്തിന്റെ വിരസത ഉണ്ടാവും."
ശെഫിശെഫിയുടെ നിരീക്ഷണത്തെ ഞാന്‍ ശരി വെക്കുന്നു
ഉപാധികളിലുടക്കിയ മനസ്സില്‍ നിന്ന്
അസത്യം അവിഹിതജന്മമെടുത്തപ്പോള്‍
കവിത മരിച്ചു; കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു.
ഉപാധികളിലുടക്കതെ തന്നെ ഷാരു അതെ പറ്റി എഴുതിയിരിക്കുന്നു നന്നായിട്ടുണ്ട്
നല്ല കവിത; അഭിനന്ദനങ്ങള്‍...
ഷാരുവിന്റെ അഭിപ്രായം കൊള്ളാം...
ഞാന്‍ നോക്കുമ്പോള്‍ വേറൊരു അഭിപ്രായം കൂടി പറയുന്നവരുണ്ട്. അല്‍പ്പം ഭാവനയും കള്ളവും പൊടിപ്പും തൊങ്ങലും കൂടിയാവുമ്പോള്‍ കവിതയുടെ ഭംഗി കൂടും (എന്നുവച്ച് ആത്മാര്‍ത്ഥത വിട്ടു കളയരുത്)
.. "കവിതയ്ക്ക് പൊയ്യഴക്" എന്ന് കേട്ടിട്ടില്ലേ? ഇതിനെ പറ്റി എന്താ അഭിപ്രായം?
kollaam
no, no.
koLLaam
:)
കൊള്ളാം അസത്യത്തില്‍ സത്യം മരിക്കുന്നു.. സത്യം കവിതയിലെങ്കിലും ജയിക്കട്ടെ.. വരികളിഷ്ടായി.. ആശംസകള്‍..
ശാരു..
മനോഹരമായ ചിന്ത
ആശംസകള്‍
ഇനി ജീവിച്ചിട്ടിരുന്നിട്ട് കാര്യമില്ല!!
അസത്യം അവിഹിതജന്മമെടുത്തപ്പോള്‍
കവിത മരിച്ചു; കവിയും.
ഒന്ന് കൊലചെയ്യപ്പെട്ടെതെങ്കില്‍
മറ്റേത് ആത്മഹത്യയായിരുന്നു...
അസത്യത്തെ അവിഹിത ജന്മമെടുക്കാന്‍ അനുവദിച്ചുകൂട...
:)
വരികള്‍ നന്നായെന്ന് തോന്നി
മൊത്തത്തില്‍ ഈ കവിതയും
കുറച്ചു കടുപ്പം കൂട്യേതായാലും, കുറെ അപ്രിയ സത്യങ്ങള്‍ ഇങ്ങനെ കൊന്നും കൊലവിളിച്ചും..നിരന്നു നില്‍ക്കല്ലേ...
അതൊക്കെ എങ്ങന്യാ കണ്ടില്ലാന്നു വെക്യാ..
അവിഹിതമായ അസത്യത്തിന്റെ ജന്മം...മ്മക്ക് വേണ്ട ഷാര്വോ... കാണാനും കേള്‍ക്കാനും ചന്തം ഉണ്ടെന്നേ ഉള്ളു.. ഉള്ള് നെറച്ചും വെഷാണ് വെഷം. അതോണ്ടല്ലേ..കവി..
ഷാരൂന്റെ ചിന്ത ..പ്രത്യേകിച്ചും അവസാനത്തെ ഭാഗം....കലക്കി.
നല്ലവരികള്‍...
ഉപാധികളോട് സമരസപ്പെടേണ്ടി വരുമ്പോഴാണല്ലോ സത്യത്തെ മാറ്റി അസത്യത്തെ കൂടെക്കൂട്ടേണ്ടി വരുന്നത്?
sharu nannaittundu nallavarikal ,sharuvinte ella postum vaaichu.nanmakal nerunnu.
കൊല ചെയ്യപ്പെട്ടത് കവിത.
കവിതയില്ലാതെ കവിക്ക് ജീവിക്കാനാവില്ല, കവി ആത്മഹത്യ ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ