2008, ജൂലൈ 22, ചൊവ്വാഴ്ച

എന്റെ വരികളില്‍ നീ വായിക്കുന്നത്.......


എന്റെ വരികളില്‍‌ നീ വായിക്കുന്നതെന്താണ്?
കാണുന്നത് അടുക്കിവെച്ച അക്ഷരങ്ങളെങ്കിലും
വായിക്കപ്പെടുന്നത് തുറന്നുവെച്ചയെന്റെ മനസ്സല്ലേ?

അക്ഷരങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന
നനുത്ത മഞ്ഞ് നീ കാണുന്നില്ലേ?
അത് നിന്നെ പൊതിയുന്ന എന്റെ സ്നേഹമാണ്.

വാക്കുകളിലെ നനവ് നീ തൊട്ടറിയുന്നുണ്ടോ?
അത് ഞാന്‍ പൊഴിച്ച കണ്ണുനീരിന്റെ
ഇനിയുമുണങ്ങാത്ത ചാലുകളാണ്

വരികള്‍ക്കിടയിലൊളിഞ്ഞിരിയ്ക്കുന്നയകലം;
മൌനത്തിന്റെ കൂടിനുള്ളില്‍‌ ഞാനൊളിപ്പിച്ച
പ്രണയത്തിന്റെ മഴക്കാലമാണ്.

അതിലെ സൂര്യനും നിലാവും താരകങ്ങളും
നിന്നെ കാണുന്ന എന്റെ മിഴികള്‍ പോലെ
നിനക്കായ് മാത്രം പ്രകാശിതമാകും.

എന്റെ സ്വപ്നങ്ങളുടെയലകളും ചുംബനത്തിന്റെ ചൂടും
പറഞ്ഞാല്‍ തീരാത്ത പരിഭവങ്ങളുടെ ശോണിമയും
നിനക്കായ് മാത്രം പകുത്തു വെച്ചിട്ടുണ്ട്.

നീയറിയുന്നില്ലേ; അറിയാതിരിക്കാന്‍‌ നിനക്കാവില്ല;
ഇതൊക്കെയും നീ മാത്രമറിയുന്ന
എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്.

35 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

“പ്രണയം പകര്‍ന്നു തന്ന ഹൃദയത്തിന് ഒരായിരം ജന്മദിനാശംസകള്‍”

കാവലാന്‍ പറഞ്ഞു...

"അക്ഷരങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന
നനുത്ത മഞ്ഞ് നീ കാണുന്നില്ലേ?
അത് നിന്നെ പൊതിയുന്ന എന്റെ സ്നേഹമാണ്.

വാക്കുകളിലെ നനവ് നീ തൊട്ടറിയുന്നുണ്ടോ?
അത് ഞാന്‍ പൊഴിച്ച കണ്ണുനീരിന്റെ
ഇനിയുമുണങ്ങാത്ത ചാലുകളാണ്"

ഇനിയുമുണങ്ങാത്തൊരു കണ്ണുനീര്‍ച്ചാലവിടെ കാണരുത്,പ്രണയത്തിന്റെ തൂമഞ്ഞു പൊഴിയുന്ന ദിനങ്ങളും സന്തോഷത്തിന്റെ,പുഞ്ചിരിയുടെ നിറഞ്ഞ പൂക്കാലങ്ങളും നൂറു നൂറു സം വത്സരങ്ങള്‍ നിങ്ങള്‍ക്കു
വേണ്ടിമാത്രം പിറക്കട്ടെ.

ശ്രീ പറഞ്ഞു...

“എന്റെ വരികളില്‍‌ നീ വായിക്കുന്നതെന്താണ്?കാണുന്നത് അടുക്കിവെച്ച അക്ഷരങ്ങളെങ്കിലുംവായിക്കപ്പെടുന്നത് തുറന്നുവെച്ചയെന്റെ മനസ്സല്ലേ?”

കൊള്ളാമല്ലോ ഷാരൂ... ജന്മദിനാശംസകള്‍ അറിയിയ്ക്കൂ...
:)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക് ചിതലരിക്കാനാകില്ലല്ലൊ. ഷാരൂ.. കൊള്ളാം

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

കൊള്ളാം...

പക്ഷെ ഇതൊക്കെ എന്തിനാടോ പോസ്റ്റ് ചെയ്യുന്നത്? ചില കാര്യങ്ങള്‍ സ്വകാര്യമായി നിലനില്‍ക്കുന്നതാണ് ഭംഗി എന്ന് തോന്നുന്നു.

::സിയ↔Ziya പറഞ്ഞു...

വരികള്‍ക്കിടയിലൊളിഞ്ഞിരിയ്ക്കുന്നയകലം;മൌനത്തിന്റെ കൂടിനുള്ളില്‍‌ ഞാനൊളിപ്പിച്ചപ്രണയത്തിന്റെ മഴക്കാലമാണ്.
അതിലെ സൂര്യനും നിലാവും താരകങ്ങളും നിന്നെ കാണുന്ന എന്റെ മിഴികള്‍ പോലെനിനക്കായ് മാത്രം പ്രകാശിതമാകും

ഇതു കവിതയാണോ?

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

നീയറിയുന്നില്ലേ; അറിയാതിരിക്കാന്‍‌ നിനക്കാവില്ല;
ഇതൊക്കെയും നീ മാത്രമറിയുന്ന
എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്.
അറിയപ്പെടാ‍ത്ത ജന്മാന്തരങ്ങളില്‍ അറിഞ്ഞൂം
അറിയാതെയും അനുഷ്ഠിച്ച പ്രണയമധുരമായ നിമിഷങ്ങള്‍
ആ ഓര്‍മ്മകളില്‍ മധുരമായി നിറയുന്ന കൂട്ടുകാരന്
എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

Rare Rose പറഞ്ഞു...

നല്ല വരികള്‍ ഷാരു....ഈ വരികളിലൊരിക്കലും മായ്ക്കാനാവാത്ത പ്രണയത്തിന്റെ സ്പന്ദനങ്ങളുണ്ട്....ആ ഹൃദയം ഈ തുടിപ്പുകള്‍ക്കായി കാത്തിരിക്കുക തന്നെ ചെയ്യും.......ആശംസകള്‍...:)

ദ്രൗപദി പറഞ്ഞു...

ശാരു...
മനസെടുത്ത്‌ പുറത്തിട്ടത്‌ പോലെയുണ്ട്‌...
നീറിപ്പുകയുന്ന
ഒരു മനസിന്റെ ഗദ്‌ഗധങ്ങളുണ്ടിതില്‍...
എല്ലാം കൊണ്ടും നൈരാശ്യത്തിന്റെ വേലിയേറ്റം തന്നെ....


ആശംസകള്‍

മാന്മിഴി.... പറഞ്ഞു...

വരികളിലെ ആര്‍ദ്രത ,മനസ്സിലാക്കണമെന്നു ആഗ്രഹിച്ചയാള്‍ തന്നെ അറിയട്ടെ.....

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഛായ്‌! ഒരു പ്രണയത്തിന്റെ ജന്മദിനാശംസകള്‍ക്ക്‌ ഇത്ര പൊലിമയേ ഉള്ളൂ???

ഒരോ വര്‍ഷം കൂടുംതോറും പൊലിമ കുറയും എന്ന സന്ദേശമാണോ...???

:)

ഒരു സ്നേഹിതന്‍ പറഞ്ഞു...

""നീയറിയുന്നില്ലേ; അറിയാതിരിക്കാന്‍‌ നിനക്കാവില്ല;
ഇതൊക്കെയും നീ മാത്രമറിയുന്ന
എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്.""

ഷാരൂ... പ്രണയം പകര്‍ന്നു തന്ന ഹൃദയത്തിന് എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ അറിയിയ്ക്കൂ...

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

ആശംസകള്‍...

വാല്‍മീകി പറഞ്ഞു...

പ്രണയം തുടിക്കുന്ന വരികള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ആശംസകള്‍!

പ്രണയം ഇനിയും പെയ്യട്ടെ

ശിവ പറഞ്ഞു...

പ്രണയിക്കാന്‍ ഒരാളുണ്ടല്ലോ...ഭാഗ്യവതി...ഇങ്ങനെ സ്നേഹത്തില്‍ പൊതിഞ്ഞ ഒരുപാട് ജന്മദിനങ്ങള്‍ ഉണ്ടാവട്ടെ...

സസ്നേഹം,

ശിവ.

പാമരന്‍ പറഞ്ഞു...

പ്രണയിച്ചു പ്രണയിച്ചു നിന്നെ ഞാനൊരു താജ്മഹലിലടയ്ക്കും. എന്നും എനിക്കു ദൂരേ നിന്നു നോക്കിയിരുന്നു കണ്ണീര്‍വാര്‍ത്തു രസിക്കാന്‍..

ലതി പറഞ്ഞു...

എല്ലാം അവള്‍ അറിയട്ടെ!
ആശംസകള്‍.

കാന്താരിക്കുട്ടി പറഞ്ഞു...

പ്രണയം തുടിക്കുന്ന മനസ്സു ഞാന്‍ അറിയുന്നു.. ആ മനസ്സിന്റെ ഉടമക്ക് ജന്മ ദിനാശംസകള്‍ !!!

നിരക്ഷരന്‍ പറഞ്ഞു...

ആരാണീ ‘നീ’ ?

അഭിലാഷങ്ങള്‍ പറഞ്ഞു...

ഷാരു, വരികള്‍ ഇഷ്ടമായി.

എന്നോടെന്നും ഇങ്ങനെയൊക്കെ പറയാ‍നും, ചിന്തിക്കാനും ആരുമില്ലല്ലോന്നുള്ള സങ്കടം മാത്രം.

കവിതയെഴുത്തിനൊപ്പം ‘ഗാനങ്ങളും’ എഴുതാന്‍ ശ്രമിക്കൂ.. ഒരു വെറൈറ്റി.


ഓഫ് ടോപ്പിക്ക്:

നിരക്ഷരന്‍ said... “ആരാണീ ‘നീ’ ?“

ഇത് കേട്ട് കുതിരവട്ടം പപ്പു അങ്ങ് സ്വര്‍ഗ്ഗത്തില്‍ നിന്ന് പറയുന്നുണ്ടാകും:

“നിരക്ഷരാ, ‘നീ’യാരാണെന്ന് നിനക്കറിയില്ലേല്‍ നീ എന്നോട് ചോദിക്ക് നീയാരാണെന്ന്. അപ്പോ നിനക്ക് ഞാന്‍ പറഞ്ഞുതരാം നീയാരാണെന്ന്; എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോന്ന് നീയെന്നോട് ചോദിക്ക് അപ്പോ നിനക്ക് ഞാന്‍ പറഞ്ഞുതരാം ഞാനാരാണെന്നും നീയാരാണെന്നും..!!“

:-)

Kichu & Chinnu | കിച്ചു & ചിന്നു പറഞ്ഞു...

നന്നായി.... ആ “നീ”യ്ക്ക് ഒരു ജന്മദിനാശംസകള്‍ അറിയിക്കുക
അഭിലാഷങ്ങളുടെ ഓഫും കലക്കി

ഇത്തിരിവെട്ടം പറഞ്ഞു...

നിങ്ങള്‍ക്കിടയില്‍ ഈ സ്നേഹം എന്നെന്നും നിലനില്‍കട്ടേ... ‘നീ’ യ്ക്ക് ജന്മദിനാശംസകള്‍.

RaFeeQ പറഞ്ഞു...

ആശംസകള്‍.. :) കൊള്ളാം ഈ തുറന്നു വച്ച മനസ്സു.. :)

മിന്നാമിനുങ്ങ്‌ പറഞ്ഞു...

ഇനിയും പെയ്തിറങ്ങട്ടെ,
വിരഹത്തിലലിഞ്ഞ
പ്രണയത്തിന്റെ മഴനൂലുകള്‍

സിനി പറഞ്ഞു...

മൌനത്തിന്റെ കൂടിനുള്ളിലൊളിപ്പിച്ച
പ്രണയത്തിന്റെ മഴക്കാലമാണ്


ഓര്‍മ്മകളീല്‍ സുഗന്ധത്തിന്റെ മഞ്ഞുപെയ്യുന്ന
പ്രണയത്തിന്റെ പെരുമഴക്കാലം ഇവിടെ
പെയ്തിറങ്ങുന്നു.

smitha adharsh പറഞ്ഞു...

പ്രണയം പകര്‍ന്നു തന്ന ഹൃദയത്തിന് നല്ലൊരു ജന്മദിനാശംസ നേരുന്നു.

ഗോപക്‌ യു ആര്‍ പറഞ്ഞു...

നല്ല ആശയം..ഇഷ്ടമായി..

ഹരിശ്രീ പറഞ്ഞു...

വായിക്കപ്പെടുന്നത് തുറന്നുവെച്ചയെന്റെ മനസ്സല്ലേ?
കൊള്ളാം ഷാരൂ...

:)

കുറുമാന്‍ പറഞ്ഞു...

ഹാവൂ ചൂടുകാലത്ത് ഈ മരുഭൂമിയില്‍ മഞ്ഞെവിടെന്നു വരാന്‍ എന്ന് ഞാന്‍ കരുതിയിരുന്നു......പക്ഷെ ഞാന്‍ കണ്ടു അക്ഷരങ്ങളെ പൊത്റ്റിഞ്ഞു നില്‍ക്കുന്ന നനുത്ത മഞ്ഞ്.

My......C..R..A..C..K........Words പറഞ്ഞു...

pranayathinentha sambhavichathu... orupakshe pranayam inganethanneyaanu... novillengil pranayamilla , kaathirippillengilum...
pranayam pakarunna hridayangal iniyum thudikkatte kaalangalolam...

Shaf പറഞ്ഞു...

നിങ്ങള്‍ക്കിടയില്‍ ഈ സ്നേഹം എന്നെന്നും നിലനില്‍കട്ടേ...

മുല്ലപ്പുവ് പറഞ്ഞു...

നന്നായിട്ടുണ്ട് ...
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്...!!

Mahi പറഞ്ഞു...

ഇതൊക്കെയും നീ മാത്രമറിയുന്ന എന്റെ ആത്മാവിന്റെ സ്പന്ദനങ്ങളാണ്.
നന്നായിട്ടുണ്ട്‌

Seema പറഞ്ഞു...

അക്ഷരങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന
നനുത്ത മഞ്ഞ് നീ കാണുന്നില്ലേ?
അത് നിന്നെ പൊതിയുന്ന എന്റെ സ്നേഹമാണ്.

കൊള്ളാം...വരികള്‍ ഇഷ്ടമായി.
:)