2008, ഓഗസ്റ്റ് 27, ബുധനാഴ്ച

പരീക്ഷകള്‍


ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്
പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും

സ്വപ്നത്തിലും തോല്‍‌വിയെ ചിന്തിച്ച്
വിളറി വിയര്‍ത്ത് പരവശയാകാറുണ്ട്
ഭയം വേരിറങ്ങിയ മനസ്സുണരുമ്പോള്‍
സ്വപ്നമെന്നറിഞ്ഞാശ്വസിക്കാറുമുണ്ട്

എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്

മനസ്സിന്റെ പിടിയിലൊതുങ്ങാത്ത സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും
അതല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു


.

65 അഭിപ്രായ(ങ്ങള്‍):

Sharu.... പറഞ്ഞു...

"പിടിതരാതെ നില്‍ക്കുന്ന ഇത്തരം സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും
അല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു”.....

കാന്താരിക്കുട്ടി പറഞ്ഞു...

എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്

എന്തിനാണു ഷാരൂ..ഇതൊന്നും ഒന്നുമല്ല.ജീവിതം എന്നതു എത്രയോ പരീക്ഷണങ്ങളിലൂടെ കടന്നു പോകേണ്ടതാണ്.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ നമുക്കു പലപ്പോഴും കഴിയാറില്ലല്ലോ.

നല്ല കവിത കേട്ടോ..

smitha adharsh പറഞ്ഞു...

ഷാരൂ...ഇനിയും,ഇനിയും എത്രയോ പരീക്ഷകളും,പരീക്ഷണങ്ങളും നമുക്കു നേരിടാനുണ്ട്?
അര്‍ത്ഥവത്തായ വരികള്‍...നല്ല പോസ്റ്റ്...

ഗോപക്‌ യു ആര്‍ പറഞ്ഞു...

പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും!!

dont..even think so at this
tender age shaaruu..

അനില്‍@ബ്ലോഗ് പറഞ്ഞു...

ഷാരു,
ഇവിടെ ആദ്യം.
നന്നായിട്ടുണ്ടു.വീണ്ടും വരാം.

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

"പിടിതരാതെ നില്‍ക്കുന്ന ഇത്തരം സമസ്യകള്‍-
പൂരിതമാകുന്നത് കല്ലറ‌കള്‍ക്കുള്ളില്‍ വെച്ചാകും
അതല്ലായിരുന്നുവെങ്കില്‍ ഉത്തരമില്ലാത്ത-
ചോദ്യങ്ങളായി ജന്മങ്ങളൊടുങ്ങില്ലായിരുന്നു"

ഈ വരികളില്‍ “ഇത്തരം“ ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നു തോന്നി. :)

Typist | എഴുത്തുകാരി പറഞ്ഞു...

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയാല്‍ പിന്നെന്താ സുഖം, കുറേ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ തന്നെ ഇരിക്കട്ടെ.

[Shaf] പറഞ്ഞു...

അര്‍ത്ഥവത്തായ വരികള്‍...നല്ല പോസ്റ്റ്...

::: VM ::: പറഞ്ഞു...

സപ്ലിക്കെങ്കിലും നന്നായി പഠിച്ച് ജയിക്കാന്‍ നോക്ക് ;)

::: VM ::: പറഞ്ഞു...

യ്യോ: പറയാന്‍ മറന്നു..

പരീക്ഷക്കു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട ടിപ്പുകള്‍ എന്നു ഞാനൊരു ലേഖനം തയ്യാറാക്കുകയായിരുന്നു. അതിനിടാക്കാ ഇതു കണ്ടത്. ഇവിടെ ഇട്ടേക്കാം ;)

1- പരീക്ഷക്ക് പഠിക്കാതെ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളീല്‍ പ്രധാനമായ ഒന്നാണു, കയ്യില്‍ തുണ്ടുകള്‍ വേണമ്മെന്നുള്ളത്. ഓരോ ചോദ്യത്തിന്റെയും ഉത്തരങ്ങള്‍ എഴുതിയ തുണ്ടുകള്‍ എവിടെയൊക്കെയാണു വച്ചിരിക്കുന്നതെന്ന്നു എഴുതിയ ഒരു ഇന്‍ഡ്ഡേക്സ് തുണ്ടൂം""കയ്യില്‍ കരുതുന്നത് നല്ലതാവും.

2- പരീക്ഷക്കു പോകുമ്പോള്‍ തെളിയാത്ത പേന കൊണ്ടു പോകരുത്. മഷ്സി നിര്‍ബന്ധമായും നിറക്കുക. അല്ലെങ്കില്‍ എയര്‍ടെല്ലിന്റെ പരസ്യത്ത്റ്റിലെ പോലെ സഹായിക്കാന്‍ ആമ്പിള്ളേര്‍ അടുത്തുണ്ടായാലും മതി

3- പഥിക്കാതെപരീക്ഷയെഴുതിയാല്‍ തോല്വി എന്നത് പുതിയ കാര്യമല്ല. അതിനാല്‍ അതേക്കുറിച്ച് ഭയാം, പരവേശം എന്നിവ വേണ്ട.ഭയത്തിന്റെ ചൂടു കൂടുമ്പോള്‍ എ.സൊ ഐണ്‍ ചെയ്യുക. ഏസി വീട്ടിലില്ലെങ്കില്‍ ഫ്രിഡ്ജിനകക്ത്ത് കയറിയിരൂന്നാലും മതി.

4- കല്ലറകള്‍ക്കുള്ളില്‍ വച്ച് പൂരിപ്പിച്hഹ് സമസ്യകള്‍ ഏറ്റവുമടുത്ത ഫ്രണ്ടിനു ഉടന്‍ തന്നെന്‍ എസ്.എം.എസ് ചെയ്തു കൊടുത്താല്‍ അവ്വര്‍ക്കും ഇത് ഉപകാരപ്പെടും..

ഈ ലേഖനത്തിന്റെ ബാക്കി ഷാരുവിന്റെ അടുത്ത പോസ്റ്റിന്റെ കമന്റില്‍ ;)

സുല്‍ |Sul പറഞ്ഞു...

ഷാരു വരികള്‍ ഇഷ്ടമായി.

ഇടീ... ആ 4ആം പോയിന്റ്. അതൊരു ഒന്നൊന്നര പോയിന്റാ. ;)
-സുല്‍

വിലാസിനി അമ്മാള്‍ പറഞ്ഞു...

മാഡം,
പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ മാഡം. എന്തെങ്കിലും ഉടനെ ചെയ്യൂ മാഡം, മാഡം, ഒരു ഹര്‍ത്താല്‍ എങ്കിലും മാഡം, മാഡം പ്ലീസ് മാഡം

കയറു
അമ്മാളൂന്റെ ഫ്രണ്ട്

Rare Rose പറഞ്ഞു...

ഷാരൂ..,ഇതൊത്തിരി ഇഷ്ടമായി..ഇത്തരം സ്വപ്നങ്ങള്‍ ഇപ്പോഴും കാണുന്നതു കൊണ്ടാവാം...വരികള്‍ ലളിതമെങ്കിലും അതിലെ ആശയം എത്ര മനോഹരം..പൂരിപ്പിക്കാനാവാതെ കുഴക്കുന്ന ഇത്തരം സമസ്യകളുടെ ഉത്തരം തേടിയുള്ള അലച്ചില്‍ കല്ലറകള്‍ക്കുള്ളിലെ ഇരുട്ടിലെങ്കിലും അവസാനിച്ചേക്കും ല്ലേ..

ശ്രീ പറഞ്ഞു...

ചോദ്യങ്ങള്‍ ഉണ്ടായാലല്ലേ ഉത്തരം അന്വേഷിയ്ക്കേണ്ടി വരുന്നുള്ളൂ... ഇതൊന്നുമില്ലെങ്കില്‍ എന്തു ജീവിതം?
:)

മാംഗ്‌ പറഞ്ഞു...

എന്നാണു അവസാനമായി ഞാൻ സ്വപ്നം കണ്ടതെന്നു പൊലും ഞാൻ ഓർക്കുന്നില്ല എന്തായാലും കഴിഞ്ഞ കുറെ നാളുകലായി ഞാൻ ഒരു സ്വപ്നം കാണാനായി കാത്തിരിക്കുകയാണു
സ്വപ്നത്തിൽ പൊലും തോൽ ക്കാൻ പേടിക്കുന്ന മനസ്സു അതുകൊള്ളാം.എന്തൊക്കെ പറഞ്ഞാലും തോൽ വികളെ അങ്ഗീകരിക്കാനും അതിജീവിക്കാനും നമുക്കു ഇപ്പൊഴും കഴിയാറില്ല

nardnahc hsemus പറഞ്ഞു...

സ്വപ്നത്തില്‍ കോപ്പിയടിക്കാന്‍ പാടില്ല എന്നൊന്നുമില്ലല്ലൊ... ;)

അഗ്രജന്‍ പറഞ്ഞു...

:)

Sharu.... പറഞ്ഞു...

വായിച്ചവര്‍ക്കെല്ലാവര്‍ക്കും നന്ദി... :)

കണ്ണൂരാനോട്.... അഭിപ്രായത്തിന് നന്ദി. അതിനനുസരിച്ച് ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്.

നരിക്കുന്നൻ പറഞ്ഞു...

ഞാനിപ്പോഴും സ്വപ്നം കാണാറുണ്ട്
പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും‘’‘

വളരെ ഇഷ്ടമായി ഈ വരികൾ....
ആശംസകൾ...

ഉപാസന || Upasana പറഞ്ഞു...

Shaaru...

Good tta.
:-)
Upasana

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

കല്ലറകള്‍ക്കുള്ളില്‍ വച്ച് ചോദ്യം ചോദിക്കപ്പെടും. ശരിയുത്തരം കൊടുക്കാന്‍ പറ്റണേ എന്ന പ്രാര്‍ത്ഥന മാത്രം.

നല്ല പോസ്റ്റ് ഷാരു.

PIN പറഞ്ഞു...

ഉത്തരങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ആവാത്ത പരീക്ഷകളല്ലയോ ജീവിതം. ആ ഉത്തരം കണ്ടെത്തുന്നതിലല്ലേ, അതിന്റെ ത്രില്ല് ഇരിക്കുന്നത്‌...
നല്ല വരികൾ നല്ല ഭാവന...ആശംസകൾ..

::സിയ↔Ziya പറഞ്ഞു...

ഇഢ്യേ ഫൌള്‍ ഫൌള്‍!!

തുറുപ്പ് ഗുലാനെടുത്ത് ആദ്യമേ വെട്ടരുത്...ബാക്കിയൊള്ളോര്‍ക്കും എന്തെങ്കിലുമൊക്കെ എറക്കാന്‍ അവസരം തരണം...ഇതൊരു മായിരി കൈ കേറുന്നേനു മുമ്പേ ചീട്ടു മലത്തിയ പോലെ ആയി :)
നിര്‍ത്തി നിര്‍ത്തി വെട്ടൂ, എന്നാ‍ലല്ലേ കളിക്കൊരു ഭാവം വരൂ :)

ഷാരൂ,
ഞാന്‍ ഈ ആഴ്‌ച ഉപന്യാസങ്ങളാണ് നിരൂപണം ചെയ്യുക. അതു കൊണ്ട് കവിത തൊടില്ല :)

ബായെന്‍ പറഞ്ഞു...

:)

അഗ്രൂ: നിന്റെ കമെന്റാ കമെന്റ്. നന്ദിയുണ്ടെടാ.

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

Sands | കരിങ്കല്ല് പറഞ്ഞു...

:)

ഭാവനയുണ്ട് .. ഭാവിയും ഉണ്ടെന്നു തോന്നുന്നു..
ഇവിടെ വരെ വന്നിട്ട്.. ഇതൊക്കെ വായിച്ചിട്ട് അത്രക്കെങ്കിലും പറയണ്ടേ?

നിരക്ഷരന്‍ പറഞ്ഞു...

പഠിക്കാതെ പരൂഷ എഴുതി വട്ടപ്പൂജ്യം കിട്ടി, വീട്ടീന്ന് തല്ല് മേടിച്ചാ‍ലെന്താ..? അതുകാരണം ഇതുപോലൊരു കവിത എഴുതാനായില്ലേ ?

ഞാന്‍ 120 ല്‍ വിട്ടു :) :)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍... അതാണ് പലപ്പോഴും മുന്നോട്ട് നയിക്കുന്നതും

പാമരന്‍ പറഞ്ഞു...

super!

Mahi പറഞ്ഞു...

എനിക്കൊന്നുമറിയില്ലല്ലൊ ഷാരു.ചിലപ്പോള്‍ ഷാരു പറഞ്ഞതു തന്നെയായിരിക്കും ശരി

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ഏതു ചോദ്യത്തിനാ ഷാരൂന് ഉത്തരം കിട്ടാത്തെ, എന്നോടു ചോദിക്കൂ, ഞാന്‍ ഫ്രീയായി പറഞ്ഞു തരാം.

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

പറയാന്‍ മറന്നു, നന്നായിരിക്കുന്നു കേട്ടോ.

B Shihab പറഞ്ഞു...

ഷാരു,നല്ല വരികള്‍, ആശംസകള്‍..

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

????
!!!!!!!!

Raindrops പറഞ്ഞു...

ഇനി മുതല്‍ പരീക്ഷയെഴുതാന്‍ പോവുമ്പോ 2 പേന കയ്യില്‍ കരുതണം. :)

ഈ സ്വപ്നം കാണല്‍ കുറക്കാന്‍ നോക്കൂ ;)

പ്രയാസി പറഞ്ഞു...

കൊള്ളാം..

RaFeeQ പറഞ്ഞു...

നന്നായിട്ടുണ്ട്‌ ഷാരൂ.. ആശംസകള്‍
:)

ജ്വാല പറഞ്ഞു...

നന്നായിരിക്കുന്നു..
ചില സമസ്യകള്‍.. പൂരിപ്പിക്കാനാകാത്തതു കൊണ്ടാവാം..
ജീവിതം ജീവിച്ചു കൊതിതീരാത്തതാണേന്നു...തോന്നിപ്പിക്കുന്നത്..

പൂരിപ്പിക്കാനാകാത്ത.. സമസ്യകള്‍.. മനസിലുള്ളതുകൊണ്ടകാം..
ഓരോരുത്തരും ജീവിക്കുന്ന സമസ്യകളായിതീരുന്നതല്ലെ?

കാവലാന്‍ പറഞ്ഞു...

"സ്വപ്നത്തിലും തോല്‍‌വിയെ ചിന്തിച്ച്........"

ഇതാണു പ്രശ്നം ഷാരു, പരാജയത്തെ ഭയപ്പെടുമ്പോള്‍ പരീക്ഷകളെക്കുറിച്ചെങ്ങനെ വ്യാകലപ്പെടാതിരിക്കും?
പരാജയം എന്ന ഒരവസ്ഥയില്ലെന്നു ചിന്തിക്കൂ വിജയത്തിലേക്കുള്ള ദൂരം മാത്രമായെങ്കിലും അതിനെ അളക്കാന്‍
ശ്രമിക്കൂ അനാവശ്യമായ ഒരുപാടു വ്യഥകള്‍ ഒഴിവായിക്കിട്ടും.
പിന്നെ,കവിതയ്ക്കു വേണ്ടിയാണെങ്കില്‍ ശരി.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്................കൂടുതല്‍ പ്രതീക്ഷിക്കുന്നു

രമ്യ പറഞ്ഞു...

പഠിക്കാതെയെഴുതുന്ന പരീക്ഷകളും
ഉത്തരങ്ങളില്ലാത്ത വെള്ളക്കടലാസും
എഴുതിയിട്ടും തെളിയാത്ത പേനകളും

'കല്യാണി' പറഞ്ഞു...

nalla ulkabbulla kavitha.eniyumnalla krithikal rechikuka.

ഹന്‍ല്ലലത്ത് ‍ പറഞ്ഞു...

വല്ലാത്ത കവിത...
സംഭ്രമിപ്പിക്കുന്നത്....

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

നല്ല വരികള്‍...
ആശംസകള്‍.

കുഞ്ഞിപെണ്ണ് - Kunjipenne പറഞ്ഞു...

ഇങ്ങനെയാണ് കവിത

വാവ പറഞ്ഞു...

ഇവിടെ ആദ്യമാ,
ബ്ലോഗില്‍ തന്നെ പുതുമുഖി.

santhosh|സന്തോഷ് പറഞ്ഞു...

തീരെ ഇഷ്ടമായില്ല :( ക്ഷമിക്കണം

B Shihab പറഞ്ഞു...

no new items !

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

എന്നാലുണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍-
കുറേ ഉത്തരമില്ലാത്ത ചോദ്യങ്ങളുണ്ടാകും
ആ പരീക്ഷയില്‍ പതറിപ്പായുന്ന മനസ്സ്
ഭയത്തിന്റെ ചൂടില്‍ ചുരുങ്ങിചെറുതാകാറുണ്ട്
മനസ്സിന്റെ അസ്വസ്ഥതകൾ എന്നിലും ചിന്തകളെ ഉണർത്താറുണ്ട്.ചിന്ത മനസ്സിനെ പൊതിയുന്ന അവസ്ഥയില്ലെങ്കിൽ പിന്നെ നാം എവിടെ?

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

ഷാരുവിന്റെ കവിതകൾ വായിക്കാത്തത് എല്ലാം കൂടി ഇന്ന് ഒരുമ്മിച്ചാണ് വായിച്ചത് നന്നായിരിക്കുന്നു

Sands | കരിങ്കല്ല് പറഞ്ഞു...

പോസ്റ്റിനെപ്പറ്റിയല്ല്ലാ...

ആ പ്രൊഫൈല്‍ പൂവുണ്ടല്ലോ... കിടു...
അതു പറയാന്‍ വന്നതാ... :)

qwerty
_qwerty_

My......C..R..A..C..K........Words പറഞ്ഞു...

utharam kittaatha chodyangale vittekkoo... live in the present time .... kollaam ... nalla varikal...

ഒരു സ്നേഹിതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്‌ ഷാരൂ.. ആശംസകള്‍

Sureshkumar Punjhayil പറഞ്ഞു...

Really good.. Best wishes...!!!

അന്തിപ്പോഴൻ anthippozhan പറഞ്ഞു...

ഞാനിപ്പോഴും ഞെട്ടാറുണ്ട്‌,
ഉത്തരാധുനിക കവിതകളെയോർത്ത്‌.
ഞാനിപ്പോഴും ഭയക്കാറുണ്ട്‌,
ഒരു കവിയായിപ്പോകുമൊയെന്നോർത്ത്‌.

അന്തിപ്പോഴൻ anthippozhan പറഞ്ഞു...

കവിത കൊള്ളാട്ടോ, തരക്കേടില്ല. Thumbs up!

ഗൗരിനാഥന്‍ പറഞ്ഞു...

നന്നയിട്ടുണ്ട്

നരിക്കുന്നൻ പറഞ്ഞു...

evite?
puthiyathonnum kaanunnilla.

nardnahc hsemus പറഞ്ഞു...

ഷാരുവേയ്..
ഇതെവിടാ കൊച്ചേ?


(സ്നേഹപൂര്‍വ്വം ഒരു കുശലം)

:)

ശ്രീഇടമൺ പറഞ്ഞു...

"പരീക്ഷകള്‍" നന്നായിട്ടുണ്ട്...
ആശംസകള്‍...*

ജയകൃഷ്ണന്‍ കാവാലം പറഞ്ഞു...

കല്ലറകള്‍ അറിവിന്‍റെ ഭണ്ഡാരങ്ങളാണ്...
എത്രയോ വര്‍ഷങ്ങളുടെ അറിവു നേടിയ തലച്ചോറുകള്‍ അവിടെ വിശ്രമിക്കുന്നു... ആത്മാക്കള്‍ അലയുമ്പൊഴും കാലഘട്ടങ്ങളെ ചിത്രണം ചെയ്ത ആ മസ്തിഷ്കങ്ങള്‍ അതിനുള്ളില്‍ തന്നെയാണല്ലോ...

കവിത നന്നായിരിക്കുന്നു. ആദ്യമായാണിവിടെ... ഇനിയും വരും...

ആശംസകള്‍

Mahesh Cheruthana/മഹി പറഞ്ഞു...

ഷാരൂ,
നന്നായിരിക്കുന്നു..

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

ചോദിക്കൂ.. ചോദിച്ച് കൊണ്ടിരിക്കൂ.. ഇന്നല്ലെങ്കിൽ നാളെ ഉത്തരം കിട്ടാതിരിക്കില്ല.

ഓ.ടോ

ഈയിടെ ഒന്നും എഴുതാറില്ലേ ? അതോ ഞാൻ കാണാഞിട്ടോ

Sudheesh|I|സുധീഷ്‌ പറഞ്ഞു...

ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കിട്ടിയ പിന്നെ എന്ത് രസം...
വളരെ വൈകി വായിച്ചതിനു ക്ഷമ... ചിന്തകള്‍ നന്നായിരുന്നു...
വൈകിയെങ്കിലും എന്‍റെ ആശംസകള്‍..