
അമ്മയെ പിരിയാതെ കൂടെ നടന്നിടാന്‍
പുന്നാരക്കുട്ടനാമുണ്ണിയുണ്ടരികിലായ്
എന്നിട്ടുമെന്തിനാണച്ഛനോടെപ്പോഴും
കിന്നാരമോതിനടക്കുന്നതെന്നമ്മേ
എന്റേതുമാത്രമാണെന്റെയീ പൊന്നമ്മ
അച്ഛനുകൂട്ടായി അച്ഛമ്മയുണ്ടല്ലോ
ചാച്ചുന്നോരുണ്ണിയെ തറയില്‍ കിടത്തുന്ന-
കുറുമ്പുമായെത്തും കള്ളനാണീയച്ഛന്‍
എനിയ്ക്കമ്മതന്‍ചാരെ മാമുണ്ടുചാച്ചണം
ചാച്ചുമ്പോളെന്നെയോ കെട്ടിപ്പിടിക്കണം
രാത്രിയിലമ്മ ഭയക്കാതിരിക്കുവാന്‍
അമ്മയ്ക്കു വേണ്ടി ഞാന്‍ നാമം ജപിച്ചിടാം
എന്തിനുമേതിനും അമ്മയ്ക്കു തുണയായി
ഉണ്ണിയുണ്ടാകില്ലേ തെല്ലും പിരിയാതെ
അച്ഛനെയക്കരെക്കൊണ്ടുപോയാക്കിടാം
അമ്മയുമുണ്ണിയുമിക്കരെ വാണിടാം
ചിത്രത്തിന് കടപ്പാട്: http://www.allanstudios.com/images/allanblog/alaina2.jpg
2008, മേയ് 14, ബുധനാഴ്ച
ശാഠ്യം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

